ആദം സാമ്പയ്ക്ക് കൊവിഡ്; ശ്രീലങ്കക്കെതിരെ കളിക്കാൻ ഇറങ്ങുമോ എന്നതിൽ സംശയം

ഓസീസ് സ്പിന്നർ ആദം സാമ്പയ്ക്ക് കൊവിഡ് പോസിറ്റീവായെന്ന് റിപ്പോർട്ട്. കടുത്ത രോഗലക്ഷണങ്ങളുണ്ടെങ്കിൽ ശ്രീലങ്കക്കെതിരെ ഇന്ന് നടക്കാനിരിക്കുന്ന സൂപ്പർ 12 മത്സരത്തിൽ സാമ്പ കളിച്ചേക്കില്ല. ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനോട് പരാജയപ്പെട്ട ഓസ്ട്രേലിയക്ക് ഇന്ന് ജയം അനിവാര്യമാണ്. എന്നാൽ, സാമ്പ കളിച്ചില്ലെങ്കിൽ അത് നിലവിലെ ചാമ്പ്യന്മാർക്ക് കടുത്ത തിരിച്ചടിയാവും. ഇന്ത്യൻ സമയം 4.30 ന് പെർത്തിലാണ് മത്സരം.
ഇന്നലെ ദക്ഷിണാഫ്രിക്ക-സിംബാബ്‌വെ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. മഴയെ തുടർന്ന് 9 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ സിംബാബ്വെ ബാറ്റ് ചെയ്തു. പിന്നീട് രണ്ടാം ഇന്നിംഗ്‌സിൽ വീണ്ടും മഴ പെയ്തതോടെ മത്സരം ഏഴ് ഓവറാക്കി ചുരുക്കി. മത്സരം വീണ്ടും തുടങ്ങാനാകാതെ വന്നതോടെ റദ്ദാക്കാൻ അമ്പയർ തീരുമാനിക്കുകയായിരുന്നു. 7 ഓവറിൽ 64 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്ക 3 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 51 റൺസ് എടുത്തുനിൽക്കെയാണ് കളി ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
Story Highlights: adam zampa covid t20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here