ഗവര്‍ണറുടെ നടപടി; കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ല, ഘടകക്ഷികളുമായി ആലോചിച്ചെടുത്ത തീരുമാനമെന്ന് വി.ഡി.സതീശന്‍

ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനോടുള്ള നിലപാടില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഷയാധിഷ്ഠിതമായാണ് നിലപാട് എടുത്തത്. ബിജെപിയുടെയോ പിണറായിയുടെയോ തന്ത്രത്തില്‍ വീഴില്ല. വിസിമാര്‍ മാറിനില്‍ക്കണമെന്ന് പറയുന്നതില്‍ എന്താണ് തെട്ടെന്ന അദ്ദേഹം ചോദിച്ചു.
സുപ്രിം കോടതി വിധിയാണ് പ്രതിപക്ഷം ഉയര്‍ത്തിപ്പിടിക്കുന്നത്. ഗവര്‍ണര്‍ തെറ്റുതിരുത്തിയത് സ്വാഗതം ചെയ്യുന്നുവെന്നാണ് പറഞ്ഞത്. പതിനൊന്നരയ്ക്ക് വിസിമാര്‍ രാജിവയ്ക്കണമെന്നതല്ല സ്വാഗതം ചെയ്തത്. ഗവര്‍ണറുടെ നടപടികളോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. സുപ്രീം കോടതി വിധിപ്രകാരം വിസിമാര്‍ക്ക് തുടരാനാകില്ല. വിധി എല്ലാ വിസി നിയമനങ്ങള്‍ക്കും ബാധകമാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു. കെടിയു വിധി സർക്കാരിനും ഗവർണർക്കും എതിരാണ്. സുപ്രിംകോടതിയിൽ സർക്കാരിനൊപ്പം ഗവർണർ ഒത്തു കളിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
അതേസമയം ഗവർണറെ പിന്തുണക്കില്ലെന്ന് ലീഗ് ഇന്നും ആവര്‍ത്തിച്ചു. ഭരണപക്ഷത്തെ മാനിക്കാത്തയാൾ പ്രതിപക്ഷത്തെയും മാനിക്കില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സംവിധാനത്തെ മാനിച്ചുകൊണ്ടുവേണം ഗവർണർ പ്രവർത്തിക്കാനെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Read Also: ‘ഒരു മാധ്യമത്തെയും വിലക്കിയിട്ടില്ല’, വാർത്താസമ്മേളനമായി ചിലർ തെറ്റിദ്ധരിച്ചു’; രാജ്ഭവൻ
ലീഗ് കടുത്ത അഭിപ്രായം പ്രകടിപ്പിച്ചതിന് പിന്നാലെ വി ഡി സതീശനെ തള്ളി കെ മുരളീധരനും രംഗത്തെത്തി. ഗവർണർ മഹാരാജാവാണോ എന്ന് മുരളീധരൻ ചോദിച്ചു. കോണഗ്രസിന്‍റെ ദേശീയനയമെന്ന് വ്യക്തമാക്കിയാണ് കെ മുരളീധരൻ സതീശനെയും സുധാകരനെയും തള്ളിപ്പറഞ്ഞത്. ഇതോടെ ഗവർണറുടെ വിസിമാർക്കെതിരായ നടപടിയിൽ യുഡിഎഫിന് ഒന്നിച്ച് നീങ്ങാനാകില്ലെന്ന് വ്യക്തമായി.
Story Highlights: V D Satheesan About Governor Arif Mohammad Khan’s Action
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here