പാകിസ്താനെതിരായ കിംഗ് കോലി ക്ലാസിക്; ഓൺലൈൻ ഷോപ്പിംഗ് നിശ്ചലമായി

പാകിസ്താനെതിരെ എംസിജിയിൽ കോലി കാഴ്ചവച്ച അസാമാന്യ ഇന്നിംഗ്സ് ഇന്ത്യയിലെ ഓൺലൈൻ ഷോപ്പിംഗ് നിശ്ചലമാക്കി. മാക്സ് ലൈഫിലെ ചീഫ് ഇൻവസ്റ്റ്മെൻ്റ് ഓഫീസറായ മിഹിർ വോറയാണ് ഈ സമയത്തെ യുപിഐ ഇടപാടുകളുടെ ഗ്രാഫ് പങ്കുവച്ച് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ – പാകിസ്താൻ മത്സരം ആരംഭിക്കുന്നതു മുതൽ യുപിഐ കൈമാറ്റം കുറഞ്ഞുവരുന്നുണ്ട്. എന്നാൽ, കളിയുടെ അവസാന സമയത്ത് ഇത് വളരെ കുറഞ്ഞുവരികയാണെന്ന് ഗ്രാഫിൽ കാണാം. കളി അവസാനിച്ചതിനു ശേഷം വീണ്ടും യുപിഐ ഇടപാടുകൾ വർധിക്കുന്നു. (kohli pakistan online shopping)
Read Also: ബാറ്റിംഗ് കൊണ്ട് വിമാനം വൈകിപ്പിച്ച കോലി; ഇത് ഭാവി തലമുറയ്ക്കുള്ള കഥയെന്ന് ആയുഷ്‌മാൻ ഖുറാന
പാകിസ്താനെതിരെ ഇന്ത്യയുടെ ജയം കാണാനായി പൈലറ്റ് അഞ്ച് മിനിട്ട് വിമാനം വൈകിപ്പിച്ചെന്ന് ബോളിവുഡ് നടൻ ആയുഷ്‌മാൻ ഖുറാന അറിയിച്ചിരുന്നു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഖുറാന ഇക്കാര്യം അറിയിച്ചത്. മുംബൈയിൽ നിന്ന് ഛണ്ഡീഗഡിലേക്കുള്ള വിമാനത്തിനിലിരുന്ന് പലരും മൊബൈൽ ഫോണിൽ മത്സരം കാണുകയായിരുന്നു എന്നും ഡ്രൈവർ മനപൂർവം അഞ്ച് മിനിട്ട് വൈകിയാണ് വിമാനം എടുത്തതെന്നും ഖുറാന ട്വിറ്ററിൽ കുറിച്ചു.
#ViratKohli stopped #India shopping yesterday!!
— Mihir Vora (@theMihirV) October 24, 2022
UPI transactions from 9 a.m. yesterday till evening – as the match became interesting, online shopping stopped – and sharp rebound after the match! #HappyDiwali #indiavspak #ViratKohli? #Pakistan pic.twitter.com/5yTHLCLScM
‘ഈ കഥ എൻ്റെ ഭാവി തലമുറയ്ക്കുള്ളതാണ്. മത്സരത്തിലെ അവസാന രണ്ട് ഓവറുകൾ മുംബൈ-ഛണ്ഡീഗഡ് വിമാനത്തിനുള്ളിലിരുന്നാണ് കണ്ടത്. വിമാനത്തിനുള്ളിൽ മറ്റ് യാത്രക്കാരും അവരവരുടെ മൊബൈലിൽ കണ്ണുനട്ടിരിക്കുകയായിരുന്നു. എനിക്കുറപ്പാണ്, ക്രിക്കറ്റ് പ്രേമിയായ പൈലറ്റ് അഞ്ച് മിനിട്ട് മനപൂർവം വൈകിയാണ് വിമാനം എടുത്തത്. അതിൽ ആർക്കും പരാതി ഉണ്ടായിരുന്നില്ല. ഒരിക്കലും ഇത്ര ഒരുമിച്ചുള്ള അലർച്ച ഞാൻ ഒരു വിമാനത്തിനുള്ളിൽ നിന്ന് കേട്ടിട്ടില്ല. റൺവേയിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു ഇത്.’- ആയുഷ്‌മാൻ കുറിച്ചു.
Read Also: ഐസിസി ടൂർണമെൻ്റുകളിൽ ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്കോറുകൾ; സച്ചിനെ മറികടന്ന് കോലി
ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ ത്രസിപ്പിക്കുന്ന ജയമാണ് നേടിയത്. 4 വിക്കറ്റിനാണ് പാകിസ്താനെ ഇന്ത്യ കീഴടക്കിയത്. പാകിസ്താൻ മുന്നോട്ടുവച്ച 160 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ അവസാന പന്തിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു. 53 പന്തിൽ 82 റൺസെടുത്ത് പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. പാകിസ്താനു വേണ്ടി ഹാരിസ് റൗഫും മുഹമ്മദ് നവാസും 2 വിക്കറ്റ് വീതം വീഴ്ത്തി.
Story Highlights: virat kohli pakistan online shopping
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here