പ്രശ്നങ്ങൾ പരിഹരിച്ചു; വാട്ട്സാപ്പ് തിരികെയെത്തി

സേവനം നിലച്ച് മണിക്കൂറുകൾക്കുള്ളിൽ ഇൻസ്റ്റൻ്റ് മെസേജിംസ് സേവനമായ വാട്സാപ്പ് തിരികെയെത്തി. ആദ്യം വാട്സാപ്പ് മൊബൈൽ ആപ്പുകളിലെ പ്രശ്നമാണ് പരിഹരിക്കപ്പെട്ടത്. എന്നാൽ, ആപ്പിൽ നിന്ന് കൈമാറുന്ന സന്ദേശങ്ങളിൽ ഡബിൾ ടിക്ക് കാണിക്കുന്നുണ്ടായിരുന്നില്ല. സിംഗിൾ ടിക്ക് ആണ് ഡെലിവർ ആയ മെസേജുകളിലും കണ്ടിരുന്നത്. ഇത് പരിഹരിക്കപ്പെട്ടിട്ടുണ്ട്. വാട്സാപ്പ് വെബ് സേവനങ്ങളും വൈകാതെ പുനസ്ഥാപിക്കപ്പെട്ടു.
ആദ്യം ഡബിള്‍ ടിക്ക് കാണാതെയും പിന്നാലെ ഗ്രൂപ്പ് മെസേജുകള്‍ പോവാതായതോടെയുമാണ് വാട്ട്‌സപ്പ് സേവനം പൂര്‍ണമായും നിലച്ചത്. ഇതോടെ ഉപഭോക്താക്കള്‍ ആശങ്കയിലായി. ഏകദേശം ഒരു മണിക്കൂറായി വാട്ട്‌സപ്പില്‍ അയക്കുന്ന മെസേജുകളില്‍ ഡബിള്‍ ടിക്കില്ലായിരുന്നു. അല്പ സമയത്തിനകം തന്നെ സേവനം പൂര്‍ണമായി നിലക്കുകയായിരുന്നു.
വാട്‌സപ്പില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെപ്പറ്റി ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും പൊരിഞ്ഞ ചര്‍ച്ചകള്‍ നടക്കുകയാണ്.
തടസപ്പെട്ട വാട്‌സപ്പ് സേവനങ്ങള്‍ പുനസ്ഥാപിക്കാന്‍ ശ്രമം നടക്കുകയാണെന്ന് മെറ്റ വ്യക്തമാക്കിയിരുന്നു. എത്രയും വേഗം സേവനങ്ങള്‍ പുനസ്ഥാപിക്കുമെന്ന് മെറ്റ വക്താവ് പറഞ്ഞു.
‘ചില ആളുകള്‍ക്ക് നിലവില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നതില്‍ പ്രശ്നമുണ്ടെന്നറിയാം. കഴിയുന്നത്ര വേഗത്തില്‍ എല്ലാവര്‍ക്കും വാട്ട്സ്ആപ്പ് പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. മെറ്റ വക്താവ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
Story Highlights: whatsapp issue resolving meta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here