Advertisement

പ്ലഷറിന്റെ പ്രശ്നമല്ല, ഗവർണർക്ക് പ്രഷറിന്റെ പ്രശ്നമാണ്; ഡോക്ടർ കാണിച്ചു ഡെൽമ 40 കഴിക്കണമെന്ന് എ.കെ.ബാലൻ

October 26, 2022
2 minutes Read

​ഗവർണർക്കെതിരെ രൂക്ഷമായ പരിഹാസവുമായി മുൻ നിയമമന്ത്രി എ.കെ.ബാലൻ. ​ഗവർണർക്ക് പ്ലഷറിന്റെ പ്രശ്നമല്ല. ഗവർണറുടേത് പ്രഷറിന്റെ പ്രശ്നമാണ്. ഡോക്ടറെ കാണിച്ച് ഡെൽമ 40 കഴിക്കണമെന്നും എ.കെ.ബാലൻ പരിഹസിച്ചു ( AK Balan sneered at the Governor ).

ഇത് നമ്മൾ ഗൗരവത്തിൽ കാണേണ്ട ഒരു പ്രശ്നവും ഇതിലില്ല. ഇത് നമ്മൾ ഗൗരവത്തിൽ കണ്ട് പ്രതികരിക്കുന്നത് കൊണ്ടാണ് ഓരോ ദിവസവും ഗവർണർ ഓരോന്ന് ഇങ്ങനെ പറഞ്ഞോണ്ടിരിക്കുന്നത്.

Read Also: 180 ദിവസത്തിലധികം കുവൈത്തിന് പുറത്ത്‌ കഴിയുന്ന കുടുംബ വിസക്കാരുടെ താമസരേഖ സ്വമേധയാ റദ്ദാകും

പി.എസ്.റാവു മുതൽ ഇപ്പോൾ ആരിഫ് മുഹമ്മദ് ഖാൻ വരെ ഇരുപത്തിയെട്ട് പേർ ​ഗവർണർ കസേരയിൽ ഇരുന്നിട്ടുണ്ട്. അവർക്ക് ആർക്കും തോന്നാത്ത ഒരു കാര്യം ഗവർണർ ഇടയ്ക്കിടയ്ക്ക് തോന്നുന്നതിന്റെ പ്രധാനപ്പെട്ട ഒരു കാരണം ആർഎസ്എസുകാരന്റെ വീട്ടിൽ പോയിട്ട് ഭക്ഷണം കഴിച്ചതിന്റെ പ്രത്യാഘാതമായിരുന്നു അത്. ഒരിക്കലും പോകാൻ പാടില്ലായിരുന്നു. പിന്നെ ഇത് പ്ലഷറിന്റെ പ്രശ്നമല്ല. പ്രഷറിന്റെ പ്രശ്നാമാണ്. അതാണ് ഈ വേണ്ടാത്ത തോന്നലുണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണമെന്നും ​എ.കെ.ബാലൻ.

Story Highlights: AK Balan sneered at the Governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top