നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് കോടതിയില്‍

നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് കോടതി പരിഗണിക്കും. വിചാരണയ്ക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് കേസ് പരിഗണിക്കുന്നത്. ഇന്ന് പ്രതികള്‍ ഹാജരാകണമെന്ന് നിര്‍ബന്ധമില്ല.
മന്ത്രി വി.ശിവന്‍കുട്ടി അടക്കം ആറു പ്രതികളെയും കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചിരുന്നു. പ്രതികള്‍ കുറ്റം നിഷേധിക്കുകയും ചെയ്തു. തെളിവുകളും രേഖകളും ദൃശ്യങ്ങളും പ്രതികള്‍ക്ക് കൈമാറാനുള്ള കോടതി നിര്‍ദ്ദേശത്തിന്റെ തുടര്‍നടപടികളും ഇന്നുണ്ടാകും. വിചാരണ എന്ന് ആരംഭിക്കും എന്നതിലും ഇന്ന് വ്യക്തതയുണ്ടാകും.
Read Also: നിയമസഭാ കയ്യാങ്കളി: യുഡിഎഫ് മനപൂര്‍വമെടുത്ത കേസെന്ന് വി ശിവന്‍കുട്ടി
വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെ ടി ജലീല്‍ എംഎല്‍എ, കെ അജിത്, സി കെ സദാശിവന്‍, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. 2015 മാര്‍ച്ച് 13ന് ബാര്‍ കോഴക്കേസില്‍ പ്രതിയായ കെ എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.
Story Highlights: assembly ruckus case is in court today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here