എടപ്പാളിൽ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി; ദീപാവലിയുടെ ഭാഗമായി പടക്കം പൊട്ടിച്ചതാകാമെന്ന് പൊലീസ്

മലപ്പുറം എടപ്പാളിൽ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടായ സംഭവത്തിൽ വിശദീകരണവുമായി പൊലീസ്. ദീപാവലിയുടെ ഭാഗമായി ഉഗ്ര ശേഷിയുള്ള പടക്കം പൊട്ടിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. സമീപ പ്രദേശത്തുനിന്ന് ഇതിന്റെ അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്. ( Blast in Malappuram Edappal part of Diwali ).
Read Also: 180 ദിവസത്തിലധികം കുവൈത്തിന് പുറത്ത് കഴിയുന്ന കുടുംബ വിസക്കാരുടെ താമസരേഖ സ്വമേധയാ റദ്ദാകും
പൊലീസിന്റെ നേതൃത്വത്തിൽ ടൗണിലെ സിസിടിവികൾ പരിശോധിച്ചു വരുകയാണ്. ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് പടക്കം എറിഞ്ഞതെന്നാണ് സൂചന. ഫോറൻസിക് സംഘം ഇന്നു പരിശോധനയ്ക്കെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.
കഴിഞ്ഞ ദിവസം രാത്രി ഏഴരയോടു കൂടിയാണ് സംഭവമുണ്ടായത്. രണ്ട് യുവാക്കൾ മലപ്പുറം എടപ്പാളിലെത്തി പടക്കത്തിന് സമാനമായ വസ്തു എറിഞ്ഞ് വ്യാപാരികളെയും നാട്ടുകാരെയും പരിഭ്രാന്ത്രി പരത്തുകയായിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here