മയക്കുമരുന്ന് കേസ്: ബാസ്‌ക്കറ്റ്‌ബോൾ താരം ബ്രിട്ട്‌നി ഗ്രിനറുടെ അപ്പീൽ റഷ്യൻ കോടതി തള്ളി

മയക്കുമരുന്ന് കേസിൽ ഒമ്പത് വർഷത്തെ തടവ് ശിക്ഷയ്‌ക്കെതിരെ യുഎസ് ബാസ്‌ക്കറ്റ്‌ബോൾ താരം ബ്രിട്ട്‌നി ഗ്രിനർ നൽകിയ അപ്പീൽ റഷ്യൻ കോടതി തള്ളി. ഹാഷിഷ് ഓയില്‍ അടങ്ങിയ വേപ്പ് കാട്രിഡ്ജുകളുമായി റഷ്യയിൽ പ്രവേശിച്ചുവെന്നാരോപിച്ച് ഫെബ്രുവരി 17-ന് അറസ്റ്റിലായ താരം ജയിലിൽ കഴിയുകയാണ്.
മോസ്കോയ്ക്ക് പുറത്തുള്ള ജയിലിൽ നിന്നും ഓൺലൈൻ വഴിയാണ് ഗ്രിനർ കോടതിയിൽ ഹാജരായത്. വിട്ടുമാറാത്ത വേദനയ്ക്കുള്ള ചികിത്സയുടെ ഭാഗമായാണ് ഹാഷിഷ് ഓയില്‍ കൈയ്യിൽ സൂക്ഷിച്ചതെന്ന് ബ്രിട്ട്‌നിയുടെ അഭിഭാഷകർ വാദിച്ചു. താരത്തിന് ശിക്ഷാ ഇളവ് നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ശിക്ഷ ന്യായമാണെന്ന് റഷ്യൻ പ്രോസിക്യൂട്ടർമാർ വാദിച്ചു.
“ഈ തെറ്റിന് ഞാൻ ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നു”- ഒരു വിവർത്തകൻ വഴി ഗ്രിനർ കോടതിയെ അറിയിച്ചു. “ഞാൻ ഇത് ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ല, പക്ഷേ എനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ഞാൻ മനസ്സിലാക്കുന്നു”- ഗ്രിനർ കൂട്ടിച്ചേർത്തു. എന്നാൽ ഈ വാദങ്ങൾ തള്ളിയ കോടതി ശിക്ഷ ശരിവച്ചു. “ഞങ്ങൾ വളരെ നിരാശരാണ്” ഗ്രിനറുടെ അഭിഭാഷകരായ മരിയ ബ്ലാഗോവോലിനയും അലക്സാണ്ടർ ബോയ്‌കോവും പ്രതികരിച്ചു.
മയക്കുമരുന്ന് കൈവശം വച്ചതിനും കടത്തിയതിനും താരത്തെ ഒമ്പത് വർഷം തടവിന് ശിക്ഷിച്ചിരുന്നു. രണ്ട് തവണ ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവും വനിതാ നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ താരവുമായ ഗ്രിനര്‍ ഒരു മത്സരത്തിനായി കളിക്കാന്‍ എത്തിയപ്പോഴാണ് അറസ്റ്റിലാകുന്നത്. ബാസ്‌കറ്റ് ബോള്‍ താരത്തിനെതിരായ റഷ്യയുടെ നടപടി സ്വീകാര്യമല്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചിരുന്നു.
കൈവശം വച്ചതിന് രണ്ട് തവണ ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവും വനിതാ നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ താരവുമായ ഗ്രിനറിനെ അറസ്റ്റ് ചെയ്തിരുന്നു.
Story Highlights: WNBA star Brittney Griner’s appeal rejected by Russian court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here