Advertisement

‘മോദി ദൈവത്തിന്റെ അവതാരം, രാജ്യം ആഗ്രഹിക്കുന്നതെന്തും നിറവേറ്റും’; യുപി സഹമന്ത്രി

October 26, 2022
Google News 1 minute Read

പ്രധാനമന്ത്രിയെ ദൈവത്തിന്റെ അവതാരമെന്ന് വിശേഷിപ്പിച്ച് യുപി വിദ്യാഭ്യാസ സഹമന്ത്രി. അസാമാന്യ പ്രതിഭയുള്ള ആളാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന് ഇഷ്ടമുള്ളിടത്തോളം കാലം പ്രധാനമന്ത്രിയായി തുടരാം. മോദിയോട് മത്സരിക്കാൻ ആർക്കും കഴിയില്ല. താൻ ആഗ്രഹിക്കുന്നതെന്തും രാജ്യത്ത് നടപ്പാക്കാൻ മോദിക്ക് കഴിയുമെന്നും ഗുലാബ് ദേവി.

സംഭാൽ ജില്ലയിൽ ഒരു പൊതു പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സംസ്ഥാന സെക്കൻഡറി വിദ്യാഭ്യാസ സഹമന്ത്രി ഗുലാബ് ദേവി. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടയാളെ പ്രധാനമന്ത്രിയാക്കണമെന്ന് ചില പ്രതിപക്ഷ നേതാക്കൾ പറയുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ദേവിയുടെ മറുപടി ഇങ്ങനെ. “ഊഹങ്ങൾകൊണ്ട് ഒന്നും സംഭവിക്കുന്നില്ല. അത്രയ്ക്ക് അസാധാരണ വ്യക്തിത്വമാണ് അദ്ദേഹം. ദൈവത്തിൻ്റെ പ്രതിനിധിയാണ് മോദി.”

സംഭാൽ ലോക്‌സഭയിൽ നിന്നുള്ള എസ്പി എംപി ഷഫീഖുർ റഹ്മാൻ ബർക്കിന്റെ പ്രസ്താവനയെയും സഹമന്ത്രി ലക്ഷ്യം വച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രി ന്യൂനപക്ഷമായിരിക്കണമെന്ന് എസ്പി എംപി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് നമ്മുടെ രാജ്യത്ത് ജനാധിപത്യമുണ്ടെന്ന് സംസ്ഥാന സഹമന്ത്രി ഗുലാബ് ദേവി പറഞ്ഞത്. ഇവിടെ ഓരോരുത്തർക്കും അവരവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ട്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് മാറാൻ പോകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Story Highlights: modi is like an avtar; UP Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here