ശബരിമല ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാര്‍ക്കുള്ള സൗജന്യ മെസ് സൗകര്യം പിന്‍വലിച്ച് ആഭ്യന്തരവകുപ്പ്

ശബരിമല ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാര്‍ക്കുള്ള സൗജന്യ മെസ് സൗകര്യം പിന്‍വലിച്ച് ആഭ്യന്തരവകുപ്പ്. പൊലീസുകാരുടെ പ്രതിദിന അലവന്‍സില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്നാണ് പുതിയ ഉത്തരവ്. ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.
ശബരിമലയിലെ പ്രതികൂല സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്കാണ് മെസ് അനുവദിച്ചിരുന്നത്. സൗജന്യ മെസ് സൗകര്യം പിന്‍വലിക്കുന്നതിനെതിരെ സേനയില്‍ അതൃപ്തിയുണ്ടെന്നാണ് വിവരം.
Read Also: ശബരിമലയില്‍ ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്
ശബരിമലയില്‍ ഭക്ഷണം കഴിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും ചേര്‍ന്ന് മെസ് കമ്മിറ്റിയുണ്ടാക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. പൊലീസുകാര്‍ക്ക് ദിവസം നല്‍കുന്ന അലവന്‍സില്‍ നിന്ന് നൂറ് രൂപ ഈടാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
Story Highlights: Sabarimala duty policemen free mess
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here