‘പ്രവര്‍ത്തകരുടെ സ്‌നേഹം അവസാനശ്വാസം വരെ ഓര്‍ക്കും’; നന്ദി പറഞ്ഞ് സോണിയ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷനായ മല്ലികാര്‍ജുന്‍ ഖര്‍ഗെ ചുമതലയേറ്റെടുത്തതിന് പിന്നാലെ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് സോണിയ ഗാന്ധി. പ്രവര്‍ത്തകരുടെ സ്‌നേഹം അവസാന ശ്വാസം വരെ ഓര്‍ക്കും. സാധ്യമായതെല്ലാം ചെയ്യുമെന്നും സോണിയ പറഞ്ഞു.സോണിയ ഗാന്ധിക്ക് നന്ദി പറഞ്ഞ ഖര്‍ഗെ, രാജീവ് ഗാന്ധിയുടെ ഫോട്ടോയും സമ്മാനമായി നല്‍കി.(Sonia gandhi says thanks to congress workers)
അടിത്തട്ടില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാവാണ് ഖര്‍ഗെ. ധാരാളം അനുഭവസമ്പത്തുമുണ്ട്. പ്രതിസന്ധികളില്‍ കോണ്‍ഗ്രസ് തോറ്റിട്ടില്ലെന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.
‘ഈ ദിവസം തനിക്ക് ഏറെ മഹത്തരമാണെന്നും മുന്‍ഗാമികളുടെ പാത പിന്തുടരുമെന്നും അധ്യക്ഷ പദവി ഏറ്റെടുത്ത ഖര്‍ഗെ പ്രതികരിച്ചു. ‘എല്ലാവരുടെയും പിന്തുണ തനിക്കാവശ്യമാണ്. വിദ്വേഷ രാഷ്ട്രീയത്തെ എതിര്‍ക്കും. സോണിയ ഗാന്ധിയുടെ സംഭാവനകള്‍ക്ക് നന്ദിയുണ്ട്. ഭരണഘടനയ്ക്കായി ഒരുമിച്ച് പോരാടണം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗാന്ധി ശിഷ്യന്മാരാണ്. ഈ പോരാട്ടം രാജ്യത്തിന്റെ ഭാവിക്കുവേണ്ടിയാണ്. രാഹുല്‍ ഗാന്ധിയുടെ പദയാത്ര വെറുതെയാകില്ല, അത് രാജ്യത്തിന് പുതിയ ഊര്‍ജമാണ് നല്‍കുന്നത്’. ഖര്‍ഗെ പ്രതികരിച്ചു.
Read Also: എഐസിസി അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖര്‍ഗെ ചുമതലയേറ്റു
രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് നെഹ്റു കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ എത്തുന്നത്. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഖര്‍ഗെ ഔദ്യോഗികമായി സോണിയാ ഗാന്ധിയില്‍ നിന്ന് ചുമതല ഏറ്റെടുത്തു. ഖര്‍ഗെയുടെ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കാന്‍ ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയും ഡല്‍ഹിയില്‍ എത്തി. പിയങ്ക ഗാന്ധി, സോണിയ ഗാന്ധി, കെ സി വേണുഗോപാല്‍, തുടങ്ങിയ നേതാക്കളെല്ലാം അധ്യക്ഷ സ്ഥാനം കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തു.കേരളത്തില്‍ നിന്ന് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അടക്കമുള്ളവര്‍ ചടങ്ങിന്റെ ഭാഗമാകാന്‍ ഡല്‍ഹിയിലെത്തി.
Story Highlights: Sonia gandhi says thanks to congress workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here