ടൂറിസ്റ്റ് റിസോർട്ടിൽ റെയ്‌ഡ്, നിശാപാർട്ടിക്കായി കരുതിവെച്ചിരുന്ന മദ്യവും കഞ്ചാവും പിടികൂടി; 4 പേർ അറസ്റ്റിൽ

ടൂറിസ്റ്റ് റിസോർട്ടുകൾ കേന്ദ്രീകരിച്ചുള്ള റെയ്‌ഡിൽ മദ്യവും കഞ്ചാവും ഉൾപ്പടെയുള്ള ലഹരിവസ്‌തുക്കളുമായി നാല് പേർ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം വർക്കലയിലെ അയിരൂർ, കാപ്പിൽ മേഖലകളിലുള്ള റിസോർട്ടുകളിലാണ് റെയ്ഡ് നടത്തിയത്. പ്രതികളിൽ നിന്ന് 31.10 ഗ്രാം കഞ്ചാവും 1.25 ലിറ്റർ മദ്യവും പിടികൂടി. ( tourist resort Raid varkala Kappil seized ganja ).
Read Also: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കഞ്ചാവ് പിടിച്ച സംഭവം: ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍
ഇടവയിലെ റിസോർട്ടിൽ നടത്തിയ പരിശോധനയിലാണ് തമിഴ്നാട് കോയമ്പത്തൂർ സൗത്ത് ഉക്കടം II റോസ് ഗാർഡൻ അനക്‌സിൽ തൻസിൽ (26), തമിഴ്നാട് കോയമ്പത്തൂർ സിംഗനല്ലൂർ എസ്.ഐ.എച്ച് എസ് കോളനിയിൽ റാണി ഗാർഡൻ-43ൽ സഞ്ജീവ് (26), പാലക്കാട് പുതൂർ ചാവടിയൂർ പുത്തൂർ പോസ്റ്റോഫീസിന് സമീപം ടി.ടി. ഹൗസിൽ ഗോവിന്ദരാജ് മകൻ രാജ്കുമാർ (24), തമിഴ്നാട് കോയമ്പത്തൂർ പെരിയനായിക്കൻ പാളയം ഈശ്വരൻ കോവിൽ രംഗനഗർ എസ്സെൻഷനിൽ അഭിലാഷ് (20) എന്നിവർ കുടുങ്ങിയത്.
തീരദേശമേഖലയിലെ റിസോർട്ടുകളിൽ നിശാപാർട്ടികളോടനുബന്ധിച്ച് ലഹരി വസ്‌തുക്കളുടെ ഉപയോഗവും വിപണനവും നടക്കുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ റെയ്ഡുകൾ ഉണ്ടാകുമെന്നാണ് അയിരൂർ പൊലീസ് നൽകുന്ന വിവരം.
Story Highlights: tourist resort Raid varkala Kappil seized ganja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here