പാകിസ്താനെതിരായ മത്സരത്തിനു ശേഷമുള്ള കോലിയുടെ ആഹ്ലാദപ്രകടനം റോമൻ റെയ്ൻസിനുള്ള അംഗീകാരമെന്ന് മാനേജർ

ടി-20 ലോകകപ്പിൽ പാകിസ്താനെതിരായ മത്സരത്തിനു ശേഷമുള്ള വിരാട് കോലിയുടെ ആഹ്ലാദപ്രകടനം ഡബ്ല്യുഡബ്ല്യുഇ താരം റോമൻ റെയ്ൻസിനുള്ള അംഗീകാരമെന്ന് മാനേജർ പോൾ ഹെയ്മൻ. മത്സരത്തിനു ശേഷം കോലി നടത്തിയത് റോമൻ റെയിൻസിനെ ബഹുമാനിക്കുന്ന തരത്തിലുള്ള ആംഗ്യമാണെന്നും ഇതിലൂടെ കോലി റെയിൻസിനെ അംഗീകരിക്കുകയാണെന്നും ഹെയ്മൻ ട്വീറ്റ് ചെയ്തു. മത്സരത്തിൽ 53 പന്തുകളിൽ നിന്ന് 82 റൺസെടുത്ത കോലി പുറത്താവാതെ നിന്നു.
Happy #Diwali Everyone! #WWEkiDiwali
— Paul Heyman (@HeymanHustle) October 23, 2022
It is with great honor that I, #SpecialCounsel and #Wiseman to the #Bloodline, accept the great @imVkohli's celebration as — in front of the world — he decided to ACKNOWLEDGE OUR TRIBAL CHIEF @WWERomanReigns! @WWE @WWEIndia pic.twitter.com/lD4RQaSci0
ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ ത്രസിപ്പിക്കുന്ന ജയമാണ് നേടിയത്. 4 വിക്കറ്റിനാണ് പാകിസ്താനെ ഇന്ത്യ കീഴടക്കിയത്. പാകിസ്താൻ മുന്നോട്ടുവച്ച 160 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ അവസാന പന്തിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു. 53 പന്തിൽ 82 റൺസെടുത്ത് പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. പാകിസ്താനു വേണ്ടി ഹാരിസ് റൗഫും മുഹമ്മദ് നവാസും 2 വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 159 റൺസാണ് നേടിയത്. 52 റൺസെടുത്ത് പുറത്താവാതെ നിന്ന ഷാൻ മസൂദ് ആണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. ഇഫ്തിക്കാർ അഹ്മദും (51) പാകിസ്താനു വേണ്ടി തിളങ്ങി. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിംഗും ഹാർദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Story Highlights: WWE Paul Heyman Virat Kohli Roman Reigns
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here