Advertisement

ശാർദുൽ താക്കൂറിനെ ഡൽഹി ക്യാപിറ്റൽസ് റിലീസ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്

October 27, 2022
2 minutes Read
Delhi Capitals Shardul Thakur

ഇന്ത്യൻ ഓൾറൗണ്ടർ ശാർദുൽ താക്കൂറിനെ ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസ് റിലീസ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ലേലത്തിൽ 10.75 കോടി രൂപ മുടക്കി ടീമിലെത്തിച്ച ശാർദുൽ മുടക്കിയ പണത്തിനനുസരിച്ചുള്ള പ്രകടനങ്ങൾ നടത്തുന്നില്ലെന്നാണ് വിലയിരുത്തൽ. ശാർദുലിനെ റിലീസ് ചെയ്ത് ലേലത്തിൽ കുറഞ്ഞ വിലയ്ക്ക് തിരികെ വാങ്ങാനാണ് ഡൽഹിയുടെ ശ്രമമെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു. ശാർദുലിനൊപ്പം വിക്കറ്റ് കീപ്പർ കെഎസ് ഭരത്, ബാറ്റർ മൻദീപ് സിംഗ് എന്നിവരെയും ഡൽഹി റിലീസ് ചെയ്തേക്കും. (Delhi Capitals Shardul Thakur)

Read Also: ഐപിഎൽ താരലേലത്തിന് ഇസ്താംബൂൾ പരിഗണനയിൽ

ചെന്നൈ സൂപ്പർ കിംഗ്സിനു വേണ്ടി തകർപ്പൻ പ്രകടനങ്ങൾ നടത്തിയ ശാർദുൽ ഡൽഹി ക്യാപിറ്റൽസിനായി അത്ര മികവ് കാട്ടിയില്ല. ഡൽഹിക്കായി 14 മത്സരങ്ങൾ കളിച്ച താരം 120 റൺസും 15 വിക്കറ്റുകളുമാണ് നേടിയത്. 10നോടടുത്തായിരുന്നു എക്കോണമി നിരക്ക്.

അതേസമയം, അടുത്ത വർഷത്തെ ഐപിഎലിനു മുന്നോടി ആയുള്ള താരലേലത്തിനുള്ള വേദിയായി തുർക്കി തലസ്ഥാനം ഇസ്താംബൂളും പരിഗണനയിലുണ്ട്. ബെംഗളൂരു, ന്യൂഡളി, മുംബൈ, ഹൈദരാബാദ് എന്നീ ഇന്ത്യൻ നഗരങ്ങൾക്കൊപ്പമാണ് സാധ്യതാ വേദിയായി ഇസ്താംബൂളും ഉൾപ്പെട്ടത്. ഉടൻ നടക്കുന്ന യോഗത്തിൽ വേദി തീരുമാനിക്കും. ഡിസംബർ 16ന് ലേലം നടക്കുമെന്നാണ് സൂചന.

ഇക്കൊല്ലം മിനി ലേലമാണ് നടക്കുക. നവംബർ 15നു മുൻപ് ഓരോ ഫ്രാഞ്ചൈസികളും നിലനിർത്തുന്ന താരങ്ങളുടെ പട്ടിക സമർപ്പിക്കണം. പട്ടികയിൽ ഉൾപ്പെടാത്ത താരം ലേലത്തിൽ ഉൾപ്പെടും.

അതേസമയം, വനിതാ ഐപിഎലിൽ താരലേലം ഉണ്ടായേക്കില്ലെന്നാണ് റിപ്പോർട്ട്. പകരം, ബിഗ് ബാഷ് ലീഗിലടക്കം സ്വീകരിച്ചിരിക്കുന്ന ഡ്രാഫ്റ്റ് സിസ്റ്റമാവും ഉണ്ടാവുക. ടീമുകൾക്കായി തുറന്ന ലേലമാണ് ഉണ്ടാവുകയെന്നും ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. 2023 മാർച്ചിലാവും വനിതാ ഐപിഎലിൻ്റെ ആദ്യ സീസൺ നടക്കുക.

Read Also: വനിതാ ഐപിഎലിൽ താരലേലമില്ല, പകരം ഡ്രാഫ്റ്റ് സിസ്റ്റം; ടീമുകൾക്കായി തുറന്ന ലേലം

വനിതാ ഐപിഎലിലിൻ്റെ ആദ്യ സീസണിൽ അഞ്ച് ടീമുകളും 20 മത്സരങ്ങളുമെന്നാണ് റിപ്പോർട്ട്. അഞ്ച് വിദേശ താരങ്ങളെ ഒരു ടീമിൽ അനുവദിക്കും. ഇതിൽ നാല് പേർ ഐസിസിയുടെ മുഴുവൻ സമയ രാജ്യങ്ങളിലെ അംഗങ്ങളും ഒരാൾ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള താരവും ആവണം. വനിതാ ടി-20 ലോകകപ്പ് അവസാനിക്കുന്നതിനും പുരുഷ ഐപിഎൽ ആരംഭിക്കുന്നതിനും ഇടയിൽ, 2023 മാർച്ചിലാവും വനിതാ ഐപിഎൽ നടക്കുക.

Story Highlights: Delhi Capitals release Shardul Thakur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top