Advertisement

‘എന്റെ ജീവിതത്തിൽ എന്തെങ്കിലും പങ്കുവഹിച്ച എല്ലാവർക്കും നന്ദി’- സിനിമയിൽ പത്തുവർഷം പൂർത്തിയാക്കി ടൊവിനോ തോമസ്

October 27, 2022
2 minutes Read

മലയാളത്തിൽ ഏറെ ആരാധകരുള്ള താരമാണ് ടൊവിനോ തോമസ്. തന്റെ അഭിനയ ജീവിതത്തിൽ സിനിമയില്‍ പത്തു വര്‍ഷം പിന്നിട്ടിരിക്കുകയാണ് ടൊവിനോ തോമസ്. ജീവിതത്തെ തന്നെ മാറ്റിമറച്ച തന്റെ സിനിമ ജീവിതത്തെ പറ്റി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുകയാണ് ടൊവിനോ തോമസ്. ‘തല്ലുമാല’ ആണ് ടൊവിനോയുടെ അവസാനമായി തീയറ്ററുകളിലെത്തിയ ചിത്രം. സിനിമയിൽ പത്ത് വർഷം പൂർത്തിയാക്കിയതിന്റെ ഈ ദിവസം ഒപ്പം നിന്നവർക്ക് നന്ദി പറയുകയാണ് ടൊവിനോ.

ടൊവിനോ കുറിച്ചതിങ്ങനെ:-

’10 വർഷം മുമ്പ് ഈ ദിവസം,‘പ്രഭുവിന്റെ മക്കൾ’ റിലീസ് ചെയ്തു. ഒപ്പം ജീവിതം മാറിമറിഞ്ഞു. അതുവരെ ഒരു യാത്രയായിരുന്നു, അന്നുമുതൽ അത് മറ്റൊരു യാത്രയായി. നടനെന്ന നിലയിൽ 43 സിനിമകളുടെ ഭാഗമാകാനും ഒന്നിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കാനുമുള്ള ഭാഗ്യം എനിക്കുണ്ടായി. തിരിഞ്ഞുനോക്കുമ്പോൾ, ഈ വർഷങ്ങളിൽ എനിക്ക് ഇതിലും കൂടുതൽ അനുഗ്രഹം ലഭിക്കാനില്ലായിരുന്നു – എന്റെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുള്ള സ്നേഹത്താൽ, എന്റെ സഹപ്രവർത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും പിന്തുണയാൽ, ആരാധകരുടെയും സിനിമാ പ്രേമികളുടെയും സന്തോഷത്താൽ… തീർച്ചയായും മറുഭാഗവും അത്ഭുതങ്ങൾ ചെയ്തു – വിമർശനങ്ങളും പരിഹാസങ്ങളും ട്രോളുകളും… ഇന്ന്, ഈ 10 വർഷത്തിനിടയിൽ മാത്രമല്ല, എന്റെ ജീവിതത്തിൽ എന്തെങ്കിലും പങ്കുവഹിച്ച എല്ലാവർക്കും എന്റെ നന്ദി. എനിക്ക് മുന്നോട്ട് പോകാൻ കഴിഞ്ഞതിനാൽ ഓരോ ദിവസവും ഒരു നേട്ടമാണെന്ന് ഞാൻ വിശ്വസിക്കുന്നു. 10 വർഷം തീർച്ചയായും സവിശേഷമാണ്, പക്ഷേ എന്റെ പ്രിയപ്പെട്ടവരെ മനസ്സിലാക്കാനും തിരികെ നൽകാനും ഇനിയും കൂടുതൽ വഴികൾ ഉണ്ടാകുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.ഇനിയും സ്നേഹം നൽകൂ. പകരമായി ഞാൻ നിങ്ങൾക്ക് എന്റെ ഏറ്റവും മികച്ചത് നൽകും. ഒത്തിരി സ്നേഹം, ടൊവി’.

ടൊവിനോ തോമസ് ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് എത്തിയത്. ഒരു ദുൽഖർ സൽമാൻ ചിത്രത്തിലെ അസ്സിസ്റ്റന്റ്റ് ആയി തുടങ്ങി, മറ്റൊരു ദുൽഖർ സൽമാൻ സിനിമയിൽ വില്ലനായി അരങ്ങേറ്റം കുറിച്ചു, ഹ്രസ്വ കഥാപാത്രങ്ങളിൽ എത്താനും മടിയുണ്ടായില്ല. ഒടുവിൽ ഒരു മുൻനിര താരമായി രൂപാന്തരപ്പെട്ടു. തല്ലുമാല എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ പ്രേക്ഷകരിലേക്ക് എത്തിയത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top