Advertisement

‘കന്നുകാലി വളർത്തലിൽ ഇന്‍റര്‍നെറ്റ് സേവനങ്ങൾക്ക് അനന്ത സാധ്യത’; വമ്പൻ ഐഡിയകളുമായി ശിവശങ്കര്‍

October 28, 2022
Google News 2 minutes Read

കന്നുകാലി വളർത്തലിൽ ഇന്‍റര്‍നെറ്റ് സേവനങ്ങൾക്ക് അനന്ത സാധ്യതയുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. സ്റ്റാർട്ട് അപ്പ് മിഷൻ സംഘടിപ്പിച്ച ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണ്ണക്കടത്ത് കേസിലെ പുതിയ വിവാദങ്ങള്‍ ഉയര്‍ന്നതിന് ശേഷം ഇതാദ്യമായാണ് ശിവശങ്കർ ഒരു പൊതുചടങ്ങിൽ പങ്കെടുത്തത്.(internet services in livestock farming- m sivasankar)

കന്നുകാലി വളർത്തൽ പ്രോത്സാഹിപ്പിക്കാനായി സാങ്കേതിക വിദ്യകളുടെ സഹായം തേടണമെന്ന് എം ശിവശങ്കർ പറഞ്ഞു. വിവിധ വിഷയങ്ങളിൽ ഇന്‍റർനെറ്റ് സാധ്യതകൾ ചർച്ചയായ ഐഒടി സമ്മിറ്റ് ടെക്നോപാർക്കിലാണ് പരിപാടി സംഘടിപ്പിച്ചത്. കന്നുകാലി വളർത്തലിലും സംരക്ഷണത്തിലും സറ്റാർട്ട് അപ്പ് ഐഡിയകൾ ക്ഷണിച്ചുകൊണ്ടുള്ള ഇന്നോവേഷൻ ചലഞ്ചിനും സമ്മിറ്റിൽ തുടക്കമായി.

Read Also: ആകെ 2274 കോടി പിഴ: കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ ഗൂഗിള്‍ അപ്പീല്‍ നല്‍കിയേക്കും

ഫാമുകൾക്ക് അക്രിഡിഷൻ, പാലുത്പന്നങ്ങൾക്ക് ഓൺലൈൻ വിപണി തുടങ്ങിയ നിർദ്ദേശങ്ങളും ശിവശങ്കർ മുന്നോട്ട് വച്ചു. കന്നുകാലി തീറ്റ അടക്കമുള്ള കാർഷിക ആവശ്യങ്ങൾക്കായി സ്വിഗ്ഗി, സൊമാറ്റോ മാതൃകയിലും മൃഗങ്ങളുടെ വിൽപ്പനയ്ക്ക് ഒഎൽഎക്സ് മാതൃകയിലും ആപ്പുകൾ ഒരുക്കാം.ഇത്തരം സാങ്കേതിക വിദ്യകളുമായി സ്റ്റാർട്ട് അപ്പുകൾ മുന്നോട്ട് വന്നാൽ സർക്കാർ അവസരം ഒരുക്കുമെന്നും ശിവശങ്കർ പറഞ്ഞു.

Story Highlights: internet services in livestock farming- m sivasankar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here