കാസർഗോഡ് യുവതിയുടെ മാല പൊട്ടിച്ച പ്രതി ട്രാൻസ്ഫോമറിന് മുകളിൽ കയറി; വന്‍ ദുരന്തം ഒഴിവായി

കാസർഗോഡ്, കാഞ്ഞങ്ങാട് യുവതിയുടെ മാല പൊട്ടിച്ച പ്രതി ട്രാൻസ്ഫോമറിന് മുകളിൽ കയറി. വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ചോടിയപ്പോൾ നാട്ടുകാർ പിന്തുടർന്നതോടെയാണ് പ്രതി ട്രാൻസ്ഫോമറിന് മുകളിലേക്ക് കയറിയത്.(accused who broke necklace climbed on transformer)
Read Also: അയ്യപ്പഭക്തനായ പ്രദീപിന് പാർട്ടിയോടും അതേ ഭക്തിയായിരുന്നുവെന്ന് എൻ.എൻ.കൃഷ്ണദാസ്; തൻ്റെ ഉറ്റ സുഹൃത്തിൻ്റെ ഹൃദയത്തിലെ പാർട്ടിയെക്കുറിച്ച് വാചാലനായി മന്ത്രി എം.ബി.രാജേഷും
പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭ്യമായിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളിയാണ് പ്രതിയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ട്രാൻസ്ഫോമറിന് മുകളില്‍ കയറിയ ഉടനെ തന്നെ വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. പൊലീസിന്‍റെയും ഫയര്‍ ഫോഴ്സിന്‍റെയും സാന്നിധ്യത്തില്‍ പ്രതിയെ ട്രാന്‍സ്ഫോമറില്‍ നിന്നും താഴെ ഇറക്കുകയായിരുന്നു.
Story Highlights: accused who broke necklace climbed on transformer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here