’അച്ഛൻ മരിച്ചാൽ ഈ കൊടി പുതപ്പിക്കണം, കൊടിയിൽ അച്ഛനുണ്ട്’.. മരിക്കുന്നതിന് മുൻപ് അച്ഛൻ മക്കൾക്കെഴുതി

ഒറ്റപ്പാലം നഗരസഭാ മുൻ വൈസ് ചെയർമാനും സിപിഐഎം അംഗവുമായ പി.കെ.പ്രദീപ് കുമാർ തൻ്റെ മരണത്തിന് മുൻപ് മക്കൾക്കും ജീവിത പങ്കാളിക്കും നൽകിയ കത്ത് പാർട്ടിയെ ജീവന് തുല്യം സ്നേഹിച്ച പ്രവർത്തകൻ്റെ അടയാളപ്പെടുത്തലാവുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ നേതാക്കൾ പങ്കുവെച്ച കത്തിനോട് ഏറെ വൈകാരികമായാണ് പാർട്ടി പ്രവർത്തകരും പ്രതികരിക്കുന്നത് ( Communist father last letter ).
Read Also: ആകെ 2274 കോടി പിഴ: കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യയ്ക്കെതിരെ ഗൂഗിള്‍ അപ്പീല്‍ നല്‍കിയേക്കും
”അച്ഛൻ മരിച്ചാൽ ഈ കൊടി പുതപ്പിച്ചു കിടത്തണം… പാർട്ടി ഓഫിസിൽ നിന്നും ആരെങ്കിലും പതാകയായി വന്നാൽ അതിന് പ്രാധാന്യം കൊടുക്കണം… ചിതയിലേക്ക് വെക്കുമ്പോൾ പതാക കത്താതെ മടക്കി നിങ്ങൾ സൂക്ഷിച്ചു വെക്കണം. നിങ്ങൾക്കൊരു പ്രതിസന്ധി വരുമ്പോൾ അതിൽ മുഖമമർത്തി ഏറെ നേരം നിൽക്കുക. അതിൽ അച്ഛനുണ്ട്. ലോക ജനതയുടെ പ്രതീക്ഷകളുണ്ട്. അവ നിങ്ങളെ കാക്കും”.
പാർട്ടിയോട് ഒരു വിയോജിപ്പും ഉണ്ടാവരുത്. അഥവാ ഉണ്ടായാൽ, മറ്റിടങ്ങളിലേക്ക് ചേക്കേറരുത്. നിശബ്ദരായിരിക്കുക. ഒരിക്കൽ നമ്മുടെ പാർട്ടി അതിജീവിക്കും.
എന്ന് മനു, കുഞ്ഞു, രാജി എന്നിവർക്ക്
അച്ഛൻ
ഒക്ടോബർ 8 ന് ഒറ്റപ്പാലത്ത് മരിച്ച പി.കെ.പ്രദീപ് കുമാറിൻ്റെ ഈ കത്താണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. പ്രദീപ് കുമാറിൻ്റെ വീട്ടുകാരും ഈ കത്തിനെ നെഞ്ചോട് ചേർക്കുകയാണ്.
Story Highlights: Communist father last letter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here