Advertisement

വനിതാ ഡോക്ടർ ആക്രമിക്കപ്പെട്ട സംഭവം, അക്രമകാരികളെ ശിക്ഷിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം; കെജിഎംഒഎ

October 29, 2022
2 minutes Read
Female doctor assaulted KGMOA protest

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർ ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച് കെജിഎംഒഎ. അക്രമകാരികളെ മാതൃകാപരമായി ശിക്ഷിക്കുന്നത് വഴിയേ ആശുപത്രി ആക്രമണങ്ങൾക്ക് തടയിടാൻ ആകൂവെന്ന് കെജിഎംഒഎ അഭിപ്രായപ്പെട്ടു. ( Female doctor assaulted KGMOA protest ).

കുറ്റവാളിയെ മാതൃകാപരമായി ശിക്ഷിക്കുവാൻ വേണ്ട എല്ലാ നടപടികളും പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. ഇക്കാര്യത്തിൽ അലംഭാവം ഉണ്ടായാൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും കെജിഎംഒഎ വ്യക്തമാക്കുന്നു.

Read Also: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ കൈയ്യേറ്റം ചെയ്തു; കൈയ്ക്ക് പരുക്ക്

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെയാണ് കൈയ്യേറ്റം ചെയ്തത്. സർജറി ഒ.പിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ശോഭയ്ക്ക് നേരെയാണ് കൈയ്യേറ്റം നടന്നത്. കല്ലിൻ്റെ അസുഖത്തിന് ചികിത്സിക്കാനെത്തിയ രോഗിയാണ് ഡോ. ശോഭയെ കൈയ്യേറ്റം ചെയ്തത്. ഉന്തിലും തള്ളിലും പെട്ട് ഡോ.ശോഭയുടെ കൈയ്ക്ക് പരിക്കേറ്റു.

Story Highlights: Female doctor assaulted KGMOA protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top