തമിഴ്‌നാട്ടില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍. കൃഷ്ണഗിരി ബാര്‍കൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം. അധ്യാപകരെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പെണ്‍കുട്ടി സ്‌കൂളിലേക്ക് വരാതിരുന്നതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. അറുമുഖം, ചിന്നസ്വാമി, പ്രകാശ് എന്നീ അധ്യാപകര്‍ ആണ് പിടിയിലായത്.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് കുട്ടി പീഡന വിവരം പറഞ്ഞത്. പ്രധാനാധ്യാപകന്‍ വീട്ടില്‍ എത്തിയതിന് ശേഷമാണ് പെണ്‍കുട്ടി വീട്ടുകാരോട് പോലും വിവരം പറയുന്നത് എന്നാണ് അറിയുന്നത്. പെണ്‍കുട്ടിക്ക് അബോര്‍ഷന്‍ നടന്നുവെന്ന വിവരവും പുറത്ത് വരുന്നുണ്ട്. കുട്ടി കൃഷ്ണഗിരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. സ്‌കൂളിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.
Story Highlights : Girl raped and made pregnant in Tamil Nadu; Three teachers were arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here