Advertisement

ഭീകരാക്രമണം; 24 കാശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ പുനർവിചാരണ

October 29, 2022
2 minutes Read
HC reopens 2003 Nadimarg Massacre case

ജമ്മുകാശ്മീരിൽ 2003ൽ 24 പണ്ഡിറ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ പുനരന്വേഷണം വരുന്നു. കേസിൽ പുനർവിചാരണ നടത്താനാണ് ഹൈക്കോടതിയുടെ നിർദേശം. ഷോപിയാൻ ജില്ലയിലെ നദിമാർഗിൽ വെച്ച് ഭീകരർ നടത്തിയ കൂട്ടക്കൊലയിലാണ് 24 കശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെട്ടത്. കൂട്ടക്കൊല നടന്നതിന് ശേഷം സൈനപോര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. ( HC reopens 2003 Nadimarg Massacre case ).

Read Also: ജമ്മു കശ്മീരിലെ കുപ്‌വാരയിൽ ലഷ്‌കർ ഭീകരൻ കൊല്ലപ്പെട്ടു

കേസിന്റെ വിചാരണ സമയത്ത്, സാക്ഷികളെ വിസ്തരിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ഒരു അപേക്ഷ സമർപ്പിച്ചു. സാക്ഷികൾ കശ്മീർ താഴ്വരയിൽ നിന്ന് കുടിയേറിപ്പോയവരാണെന്നും വിചാരണക്കോടതിക്ക് മുന്നിൽ മൊഴി നൽകാൻ വിമുഖത കാണിക്കുന്നുവെന്നുമായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. സംഭവങ്ങൾ തുറന്നുപറയാൻ അവർക്ക് ഭയമാണെന്നും കോടതിയിൽ വ്യക്തമാക്കിയിരുന്നു.

2011ൽ ഷോപിയാനിലെ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി അപേക്ഷ തള്ളിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് പ്രോസിക്യൂഷൻ നൽകിയ ക്രിമിനൽ റിവിഷൻ പെറ്റീഷൻ 2011 ഡിസംബർ 21-ന് ഹൈക്കോടതിയും തള്ളി. 2011 ഡിസംബർ 21ലെ ഈ ഉത്തരവ് റദ്ദാക്കിയാണ് പുനർവിചാരണയ്ക്ക് ഹൈക്കോടതി നിർദ്ദേശിച്ചത്.

Story Highlights: HC reopens 2003 Nadimarg Massacre case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top