Advertisement

ശബരിമല നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് എൻ.എസ്.എസ്

October 29, 2022
Google News 2 minutes Read
NSS wants withdrawal of Sabarimala cases

ശബരിമല നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് എൻ.എസ്.എസിന്റെ ആവശ്യം. പലതവണ ആവശ്യപ്പെട്ടിട്ടും കേസ് പിൻവലിക്കാത്തത് ഹൈന്ദവ വിശ്വാസികൾക്ക് എതിരായ വെല്ലുവിളിയാണോ എന്ന് സംശയമുണ്ട്. ( NSS wants withdrawal of Sabarimala cases ).

നിരപരാധികളായ നിരവധി പേർക്കെതിരെ കേസെടുത്ത സാഹചര്യമാണ് നിലവിലുള്ളത്. പല യുവതീ യുവാക്കൾക്കും ഇതുമൂലം നിയമനങ്ങളിൽ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. ഇതിലും ഗൗരവമേറിയ പല കേസുകളും പിൻവലിക്കാൻ സർക്കാർ തയ്യാറായി. എന്നിട്ടും ഇക്കാര്യത്തിൽ മാത്രം നിസം​ഗത തുടരുന്നത് ദുരൂഹമാണ്. സർക്കാരി ഇനിയെങ്കിലും കേസുകൾ പിൻവലിക്കാൻ തയ്യാറാകണമെന്നും എൻ.എസ്.എസ് ആവശ്യപ്പെടുന്നു.

Read Also: ശബരിമല ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാര്‍ക്കുള്ള സൗജന്യ മെസ് സൗകര്യം പിന്‍വലിച്ച് ആഭ്യന്തരവകുപ്പ്

കോടതിവിധി വന്നപ്പോൾ കൂടിയാലോചനകൾക്ക് സർക്കാർ തയാറായിരുന്നുെവങ്കിൽ ഭംഗിയായി നടപ്പാക്കാമായിരുന്ന സ്ത്രീ പ്രവേശനം ഏറ്റുമുട്ടലിലെത്തിച്ചത് മുഖ്യമന്ത്രിയടക്കം പുലർത്തിയ പിടിവാശിയാണ് എന്ന്​ പന്തളം കൊട്ടാരം വിമർശിച്ചിരുന്നു. അന്ന് പന്തളം രാജകുടുംബത്തെയും തന്ത്രിമാരെയും മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല.

Story Highlights: NSS wants withdrawal of Sabarimala cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here