എവിടെ നാന്‍സിയെന്ന് ആക്രോശിച്ചു, ആയുധം കൊണ്ട് മര്‍ദിച്ചു; നാന്‍സി പെലോസിയുടെ ഭര്‍ത്താവിന് നേരെ ആക്രമണം

യു എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഭര്‍ത്താവ് പോള്‍ പെലോസിക്ക് നേരെ ആക്രമണം. സാന്‍ഫ്രാന്‍സിസ്‌കോയിലെ വീട് അതിക്രമിച്ച് കയറിയ ആളാണ് ആക്രമണം നടത്തിയത്. നാന്‍സി എവിടെ എന്ന് ആക്രോശിച്ചുകൊണ്ട് ഒരാള്‍ പോള്‍ പെലോസിയെ ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. 82 വയസുകാരനായ പോളിനെ അക്രമി ചുറ്റിക കൊണ്ട് ആക്രമിച്ചു. (us house speaker nancy pelosi husband attacked)
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ക്രൂരമായ ആക്രമണം നടന്നത്. ഗുരുതരമായി പരുക്കേറ്റ പോളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണം നടക്കുമ്പോള്‍ നാന്‍സി പെലോസി വീട്ടിലുണ്ടായിരുന്നില്ല. അക്രമിയുടെ ലക്ഷ്യം എന്തായിരുന്നെന്ന് വ്യക്തമായിട്ടില്ല. തലയിലും ശരീരത്തിലും പോളിന് നിരവധി മുറിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Read Also: ആകാശത്തിലൂടെ ഇന്ന് നീങ്ങിയത് നക്ഷത്ര ട്രെയിനോ?; ഇനി എപ്പോഴാണ് ഇത് കേരളത്തില്‍ ദൃശ്യമാകുക? സ്റ്റാര്‍ലിങ്കിനെക്കുറിച്ച് അറിയാം…
42 വയസുകാരനായ ഒരാളാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ ചുമത്തി കേസെടുത്തു. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ ഉടമയാണ് പോള്‍ പെലോസി. നിലവില്‍ സക്കര്‍ബെര്‍ഗ് സാന്‍ഫ്രാന്‍സിസ്‌കോ ജനറല്‍ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലിരിക്കുന്നത്.
Story Highlights: us house speaker nancy pelosi husband attacked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here