തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മണക്കാട് സ്വദേശി വസീറിനെ പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. സ്ത്രീകളെ കയ്യേറ്റം ചെയ്യൽ ഉൾപ്പടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കന്റോൺമെന്റ് പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ഇന്നലെ ഉച്ചയ്ക്കാണ് സർജറി ഒപിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.ശോഭയെ വസീർ കയ്യേറ്റം ചെയ്തത്. കിഡ്‌നി സ്റ്റോൺ ചികിത്സയ്ക്കെത്തിയതാണ് വസീർ. സംഭവത്തെ കെജിഎംഒഎ അപലപിച്ചു.അക്രമകാരികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിന്വേണ്ട എല്ലാ നടപടികളും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നുംഅലംഭാവം ഉണ്ടായാൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും കെജിഎംഒഎ മുന്നറിയിപ്പ് നൽകിയിരുന്നു.
ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട്,ആരോഗ്യ വകുപ്പ് ഡയറക്ടടറേറ്റ്, ഡിഎംഒ, ജില്ലാ കളക്ടർ എന്നിവർക്ക് കെജിഎംഒഎ ഇന്ന് കത്ത് നൽകും.
Story Highlights: attack against doctor culprit remand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here