Advertisement

‘ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും മികച്ച ടി-20 ഇന്നിംഗ്സ്’; സൂര്യകുമാർ യാദവിനെ പുകഴ്ത്തി ഗൗതം ഗംഭീർ

October 30, 2022
1 minute Read

ടി-20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ സൂര്യകുമാർ യാദവിൻ്റെ ഇന്നിംഗ്സിനെ പുകഴ്ത്തി മുൻ താരം ഗൗതം ഗംഭീർ. ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും മികച്ച ടി-20 ഇന്നിംഗ്സ് ആണ് ഇതെന്ന് ഗംഭീർ പറഞ്ഞു. ഇന്ത്യയുടെ ഇന്നിംഗ്സിനു ശേഷം നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ഗംഭീർ.

“മുൻകാലത്ത് കളിച്ച ഒരുപാട് ഇന്നിംഗ്സുകളുണ്ട്. സെഞ്ചുറികളുണ്ട്. സൂര്യ തന്നെ സെഞ്ചുറി നേടിയിട്ടുണ്ട്. പക്ഷേ, ഇതിനെക്കാൾ മികച്ചതോ ഇതിനെക്കാൾ ബുദ്ധിമുട്ടേറിയതോ ആയ ഒരു വേദിയില്ല. അത് ഈ സാഹചര്യങ്ങളായാലും ബൗളിംഗ് ആയാലും. ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 50 ആയിരുന്നു. അവിടെനിന്ന്, ഇങ്ങനെയൊരു പിച്ചിൽ 40 പന്തിൽ 60 എടുക്കാൻ കഴിയുമെങ്കിൽ, അതിനെക്കാൾ മികച്ച ഒരു പ്രകടനം ഞാൻ കണ്ടിട്ടില്ല. ഇത് ഒരു ഇന്ത്യൻ താരം ടി-20യിൽ കളിക്കുന്ന ഏറ്റവും മികച്ച ഇന്നിംഗ്സാണ്.”- ഗംഭീർ പറഞ്ഞു.

ദക്ഷിണാഫ്രിക്കകെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 133 റൺസ് ആണ് നേടിയത്. മുൻനിര തകർന്നടിഞ്ഞപ്പോൾ സൂര്യകുമാർ യാദവിൻ്റെ ഒറ്റയാൾ പോരാട്ടം (40 പന്തിൽ 68) ഇന്ത്യയെ മാന്യമായ സ്കോറിലെത്തിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കായി ലുങ്കി എങ്കിഡി 4 വിക്കറ്റ് വീഴ്ത്തി.

Story Highlights: gautam gambhir suryakumar yadav

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top