മകന്‍ പലതവണ അവശനിലയിലായെന്ന് മാതാപിതാക്കള്‍; ഒരിക്കല്‍ പോലും ഷാരോണിന് സംശയമുണ്ടായില്ല

പാറശാല ഷാരോണിന്റെ മരണം നാടിനെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. ഗ്രീഷ്മയുമായി പ്രണയത്തിലായിരുന്ന ഷാരോണിനെ കൊലപ്പെടുത്താന്‍ പല തവണ പെണ്‍കുട്ടി ശ്രമിച്ചിരുന്നെന്നാണ് വിവരം. ജ്യൂസ് ചലഞ്ച് ഉള്‍പ്പെടെ നടത്തിയിട്ടും യാതൊരു അസ്വാഭാവികതയോ സംശയമോ ഷാരോണിന് തോന്നിയിരുന്നില്ല. നേരത്തെയും ഗ്രീഷ്മ മകന് വിഷം നല്‍കിയിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് ഷാരോണിന്റെ അമ്മയും പ്രതികരിച്ചു.
ജ്യൂസിന് എന്തോ കുഴപ്പം തോന്നുന്നുണ്ടെന്നും സാധാരണ ടേസ്റ്റായിരുന്നുന്നോ എന്നും ഷാരോണിന് അയച്ച വാട്‌സപ്പ് വോയിസ് റെക്കോഡില്‍ ഗ്രീഷ്മ പറയുന്നുണ്ട്. കുഴപ്പമൊന്നുമില്ലല്ലോ, റിയാക്ഷന്‍ സംഭവിച്ചതാണോ എന്നും ഗ്രീഷ്മ ചോദിക്കുന്നുണ്ട്. എന്നിട്ടും ഷാരോണിന് സംശയം തോന്നിയിരുന്നില്ല.
ഇതിന് മുന്‍പും പെണ്‍കുട്ടി മകന് വിഷം നല്‍കിയിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് ഷാരോണിന്റെ അമ്മ വെളിപ്പെടുത്തുന്നു. ഒന്നിലധികം തവണ ഷാരോണിനെ കൊലപ്പെടുത്താന്‍ പെണ്‍കുട്ടി ശ്രമിച്ചുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന് ഷാരോണിന്റെ പിതാവ് പറഞ്ഞു. അമ്മയും മകളും ചേച്ചിയും കൂടെ ചേര്‍ന്നാണ് മകനെ കൊന്നതെന്നും പിതാവ് പ്രതികരിച്ചു.
Read Also: വഴിത്തിരിവായത് ഗ്രീഷ്മയുടെ ഫോണിലെ ഗൂഗിള്‍ സേര്‍ച്ചിങും; വിഷങ്ങളെ കുറിച്ച് തിരഞ്ഞു
ഷാരോണിനെ കൊന്നതാണെന്നാണ് പെണ്‍കുട്ടി ഇന്ന് പൊലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തിയി. മറ്റൊരു വിവാഹ ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാകാന്‍ തീരുമാനിച്ചെന്നും കഷായത്തില്‍ വിഷം കലര്‍ത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിനോട് സമ്മതിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകള്‍ വേണമെന്നും പൊലീസ് പറയുന്നു.
Story Highlights: Sharon raj never doubted Greeshma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here