Advertisement

85 വർഷങ്ങൾക്ക് മുൻപ് മഞ്ഞിൽ നഷ്ടപ്പെട്ട ക്യാമറയിൽ പതിഞ്ഞത് അതിശയിപ്പിക്കുന്ന ചിത്രങ്ങൾ

October 31, 2022
3 minutes Read

പ്രശസ്ത യുഎസ് പര്യവേക്ഷകനായ ബ്രാഡ്‌ഫോർഡ് വാഷ്‌ബേണിന്റെ ക്യാമറകളും ഉപകരണങ്ങളും 85 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി. അടുത്തിടെ ഒരു സംഘം പര്യവേക്ഷകർക്കാണ് ഈ ക്യാമറകൾ കിട്ടിയത്. ടെറ്റോൺ ഗ്രാവിറ്റി റിസർച്ച് എന്ന മാധ്യമ സ്ഥാപനം പ്രൊഫഷണൽ പർവതാരോഹകൻ ഗ്രിഫിൻ പോസ്റ്റുമായും ഒരു കൂട്ടം പര്യവേക്ഷകരുമായും ചേർന്ന് കാനഡയിലെ ക്ലൂവൻ നാഷണൽ പാർക്കിൽ നഷ്ടപ്പെട്ട ക്യാമറകൾ വീണ്ടെടുക്കാൻ നടത്തിയ ശ്രമത്തിലാണ് അമ്പരപ്പിക്കുന്ന കാഴ്ചകളുമായി ക്യാമറകൾ ലഭിച്ചത്.

പർവതാരോഹകൻ വാഷ്‌ബേൺ ഒരു ഫോട്ടോഗ്രാഫർ, കാർട്ടോഗ്രാഫർ, അദ്ദേഹം സ്ഥാപിച്ച മസാച്യുസെറ്റ്‌സിലെ ബോസ്റ്റൺ സയൻസ് മ്യൂസിയത്തിന്റെ ഡയറക്ടർ കൂടിയായിരുന്നു. യാത്രികരായിരുന്ന ബ്രാഡ്‌ഫോർഡ് വാഷ്‌ബേണിന്റെയും റോബർട്ട് ബേറ്റ്‌സിന്റെയും ക്യാമറകൾ നഷ്ടപ്പെട്ടത് ചരിത്രത്തിന്റെ ഒരു ഭാഗമാണ്. 1937-ൽ പര്യവേഷണത്തിനിടെ മോശം കാലാവസ്ഥയെത്തുടർന്ന്, സെന്റ് ഏലിയാസ് പർവതനിരകളിലെ ലുക്കാനിയ പർവതത്തിൽ കയറുമ്പോൾ ഇവർക്ക് ക്യാമറയും മറ്റ് ഉപകരണങ്ങളും ഉപേക്ഷിക്കേണ്ടിവന്നു. അന്നുമുതൽ, ക്യാമറകൾ മഞ്ഞുപാളികളിൽ ഒളിഞ്ഞിരുന്നു.

അടുത്തിടെ വീണ്ടെടുത്ത ക്യാമറകളുടെ കാഷെയിൽ 85 വർഷം മുമ്പ് ഈ മലനിരകൾ എങ്ങനെയിരുന്നു എന്നതിന്റെ ഫോട്ടോകൾ ഉണ്ടായിരുന്നു. ക്യാമറകൾ തിരഞ്ഞിറങ്ങിയ പര്യവേഷകർ അവ ലഭിക്കാതെ തിരികെ മടങ്ങാം എന്ന തീരുമാനത്തിൽ നിൽക്കുമ്പോഴാണ് അവ ലഭിച്ചത്. ഹെലികോപ്റ്റർ അവരെ തിരികെ കൊണ്ടുപോകാൻ എത്തുന്നതിന് ഒരു മണിക്കൂർ മുമ്പ് മാത്രമാണ് ആ ക്യാമറകൾ കണ്ടെത്താൻ കഴിഞ്ഞത്. 2022ൽ മലകളിലേക്ക് ഇവർ പോയി, പക്ഷേ ക്യാമറകൾ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു. ഓഗസ്റ്റിൽ അവർ വീണ്ടും പോയെങ്കിലും നിരാശയായിരുന്നു ഫലം. എങ്കിലും വിട്ടുകൊടുക്കാൻ തയ്യാറായില്ല.

“1937 മുതൽ മഞ്ഞുപാളിയിൽ ആഴ്ന്നുകിടന്നിട്ടും കാഷെയിൽ 85 വർഷം മുമ്പ് ഈ പർവതങ്ങൾ എങ്ങനെയുണ്ടായിരുന്നു എന്നതിന്റെ ഫോട്ടോകളുള്ള മൂന്ന് ചരിത്ര ക്യാമറകൾആണുള്ളത്” ടെറ്റോൺ ഗ്രാവിറ്റി റിസർച്ച് ഫേസ്ബുക്കിൽ പറഞ്ഞു.

Story Highlights: 85 Years Later US Explorer’s Camera Found In Canadian Glacier

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top