Advertisement

മുന്നറിയിപ്പില്ലാതെ ജപ്തി; അമ്മയും മക്കളും പെരുവഴിയില്‍

October 31, 2022
Google News 2 minutes Read

മുന്നറിയിപ്പില്ലാതെയുള്ള ജപ്തിയെ തുടർന്ന് അമ്മയും മക്കളും പെരുവഴിയില്‍. മുണ്ടൂര്‍ ചിറവല്ലൂര്‍ വീട്ടില്‍ ഓമന മക്കളായ മഹേഷ്, ഗിരീഷ് എന്നിവരാണു വഴിയാധാരമായത്.

വായ്പ മുടങ്ങിയതിനെത്തുടര്‍ന്നാണു പട്ടികജാതി കുടുംബത്തിന്റെ വീട് മുന്നറിയിപ്പില്ലാതെ ജപ്തി ചെയ്തത്. തൃശൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെയാണ് നടപടി. പിതാവിന്റെ ക്യാന്‍സര്‍ ചികിത്സയ്ക്കുവേണ്ടിയാണു ഒന്നരലക്ഷം രൂപ കടമെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ പലിശയുൾപ്പെടെ അഞ്ചു ലക്ഷം രൂപ തിരിച്ചടിക്കാനുണ്ടെന്ന് കാട്ടി ബാങ്ക് ജപ്തി ചെയ്യുകയായിരുന്നു.

Story Highlights: mother and son are in crisis because of house confisation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here