പൂർണ ആരോഗ്യവാനായി തിരിച്ചെത്തും, വീണ്ടും കാണാമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി മടങ്ങിയത്: ഉമ്മൻചാണ്ടി

ജർമനിക് പോകുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞുവെന്ന് ഉമ്മൻചാണ്ടി. എത്രയും വേഗം ചികിത്സക്കായി പോകണമെന്നും അദ്ദേഹം നിർദേശിച്ചു. ജന്മദിനാശംസകളറിയിച്ച് മുഖ്യമന്ത്രി ആലുവ ഗസ്റ്റ് ഹൗസിലെത്തി കണ്ടതിനെകുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം ( Pinarayi Vijayan Oommen Chandy visit ).
പൂർണ ആരോഗ്യവാനായി തിരിച്ചെത്തും. വീണ്ടും കാണാമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി മടങ്ങിയതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ഇന്ന് വൈകിട്ട് ആറരയോടെയാണ് മുഖ്യമന്ത്രി ആലുവ ഗസ്റ്റ് ഹൗസിലെത്തി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആശംസകളറിയിച്ചത്. രാജഗിരി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ആലുവ പാലസിലാണ് ഉമ്മൻചാണ്ടി വിശ്രമിക്കുന്നത്. ഇന്ന് അദ്ദേഹത്തിന്റെ എഴുപത്തിയൊൻപതാം പിറന്നാളാണ്. പല മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഇന്ന് പകൽ പല സമയങ്ങളിലായി ആലുവ ഗസ്റ്റ് ഹൗസിൽ ഉമ്മൻചാണ്ടിക്ക് പിറന്നാൾ ആശംസകൾ അറിയിക്കാൻ എത്തിയിരുന്നു.
Read Also: ഷാരോൺ കൊലപാതകം; ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികൾ, ഇരുവരും കസ്റ്റഡിയിൽ
തുടർന്നാണ് വൈകുന്നേരത്തോടെ മുഖ്യമന്ത്രിയുമെത്തിയത്. 06.15ന് നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ശേഷമാണ് മുഖ്യമന്ത്രി ആലുവ പാലസിലെത്തിയത്. അതിനുശേഷം പതിനഞ്ച് മിനിറ്റ് നേരം ഉമ്മൻചാണ്ടിയുമായും കുടുംബാംഗങ്ങളുമായും മുഖ്യമന്ത്രി സംഭാഷണം നടത്തി. ഉമ്മൻചാണ്ടിയുടെ ചികിത്സാ കാര്യങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. അടുത്ത ദിവസം ജർമ്മനിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കുവേണ്ടി പോകാനിരിക്കെ അത്തരം കാര്യങ്ങളൊക്കെത്തന്നെ മുഖ്യമന്ത്രി കുടുംബാംഗങ്ങളുമായി സംസാരിച്ചു. മുഖ്യമന്ത്രി ഇന്ന് തന്നെ തിരുവനന്തപുരത്തേക്ക് മടങ്ങും.
Story Highlights: Pinarayi Vijayan Oommen Chandy visit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here