അരിവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

അരിവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇരട്ടി വിലയാണ് കഴിഞ്ഞ നാല് മാസത്തിനിടയിൽ വർധിച്ചത്. ജയ അരിക്ക് മാത്രം കിലോയ്ക്ക് 25 രൂപ കൂടി. ( rice price skyrocket )
തീൻ മേശയിൽ നിന്ന് ഒഴിച്ചു കൂടാനാകാത്ത അരിയുടെ വില കുത്തനെ ഉയർന്നതോടെ കുടുംബ ബജറ്റ് താളം തെറ്റി. ഹോട്ടൽ ഉടമകളും ഇതോടെ പ്രതിസന്ധിയിലായി.
Read Also: സാലറി അക്കൗണ്ട് ഉണ്ടോ ? എങ്കിൽ ഈ നേട്ടങ്ങൾ ഉറപ്പായും അറിയണം
മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ജ്യോതി അരിയുടെ വില കിലോയ്ക്ക് 38ൽ നിന്ന് 62ൽ എത്തി. ആന്ധ്രയിൽ സർക്കാർ നേരിട്ട് അരി സംഭരിച്ച് തുടങ്ങിയതോടെ അവിടെ പൊതുവിപണിയിൽ നെല്ലും അരിയും കിട്ടാതായി. കർണാടകയിൽനിന്നും തമിഴ്നാട്ടിൽനിന്നും അരിയുടെ വരവ് കുറഞ്ഞു. കൂടാതെ ജി.എസ്.ടി.യും വില്ലനായി.
സർക്കാർ ഇടപെടൽ മാത്രമാണ് അരി വില കുറയാൻ മാർഗമെന്ന് വ്യാപരികൾ പറയുന്നു.
Story Highlights: rice price skyrocket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here