‘പ്രണയം നടിച്ച് കൊന്നുകളഞ്ഞവള്‍, ഗ്രീഷ്മയ്ക്ക് മാപ്പില്ല, പരമാവധി ശിക്ഷ നല്‍കണം’: ഷംന കാസിം

പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിൽ പ്രതി ഗ്രീഷ്മയ്ക്ക് പരാമാവധി ശിക്ഷ നൽകണമെന്ന് നടി ഷംന കാസിം. പ്രണയം നടിച്ചുള്ള ആസൂത്രിത കൊലപാതകത്തിന് മാപ്പില്ലെന്നും ഷംന കുറിച്ചു.(shamna kasim aginst greeshma on sharon murder)
ഫേസ്ബുക്കിലൂടെ ആയിരുന്നു ഷംനയുടെ പ്രതികരണം.
‘പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവൾ മരണത്തിലേക്ക് അവൻ നടന്നുപോകുമ്പോൾ അവൻ അവളെ അത്രക്കും വിശ്വസിച്ചിരുന്നിരിക്കും ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല പരമാവധി ശിക്ഷ നൽകണം’, എന്നാണ് ഷംന കാസിം കുറിച്ചത്.
Read Also: അരൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു; നാലു പേർക്ക് പരിക്ക്
അതേസമയം ആത്മഹത്യക്ക് ശ്രമിച്ച പ്രതി ഗ്രീഷ്മയുടെ ആരോഗ്യ നില ഗുരുതരമല്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. ഗ്രീഷ്മ കുടിച്ചത് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന ലൈസോള്‍ ആണെന്നാണ് സ്ഥിരീകരണം.
ജീവന് അപകടം സംഭവിക്കുന്ന അവസ്ഥയിലല്ല നിലവിൽ ഗ്രീഷ്മയെന്നാണ് പ്രാഥമിക വിവരം.ഗ്രീഷ്മയെ മെഡിക്കൽ ഐസിയുവിലേക്ക് മാറ്റി. ലെെസോൾ കുടിച്ചതുമൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് പോകാൻ സാധ്യതയില്ലെന്നാണ് വിദഗ്ദർ പറയുന്നത്. കുടിച്ച ലെെസോളിന്റെ അളവ്, നേർപ്പിച്ചാണോ കുടിച്ചത്, എന്നിവയെ ആശ്രയിച്ചിരിക്കും ആരോഗ്യ നിലയെന്നും വിദഗ്ദർ പറയുന്നു.
ഷാരോണ്‍ വധക്കേസില്‍ ഇന്ന് അറസ്റ്റ് ചെയ്യാനിരിക്കെയാണ് ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം. ഗ്രീഷ്മയെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. മൊഴിപ്രകാരം കൂടുതല്‍ തെളിവുകള്‍ വീണ്ടെടുക്കാന്‍ ശ്രമം തുടരുകയാണ് പൊലീസ്. വിഷം നല്‍കിയ കുപ്പി ഉപേക്ഷിച്ച സ്ഥലത്ത് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. ഗ്രീഷ്മയുടെ മാതാപിതാക്കളെയും അമ്മാവനെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
Story Highlights: shamna kasim aginst greeshma on sharon murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here