Advertisement

തൃശൂരിൽ നായ്ക്കളെ വിഷം കൊടുത്ത് കൊന്നെന്ന് പരാതി

October 31, 2022
1 minute Read

തൃശൂരിൽ നായ്ക്കളെ വിഷം കൊടുത്ത് കൊന്നെന്ന് പരാതി. നടൻ അക്ഷയ് രാധാകൃഷ്ണൻ നടത്തുന്ന ഷെൽട്ടർ ഹോമിലെ നായ്ക്കളാണ് ചത്തത്. രണ്ടു നായ്ക്കളെ കാണാൻ ഇല്ലെന്നും പരാതിയുണ്ട്. പ്രദേശവാസി വിഷം നൽകി എന്നാണ് ആരോപണം.

ബാർക് സ്പേസ് എന്ന പേരിൽ നടൻ അക്ഷയ് രാധാകൃഷ്ണനാണ് ചാലക്കുടിക്കടുത്തുള്ള കൊടകര ആനന്ദപുരത്ത് നായ്ക്കൾക്ക് വേണ്ടി ഒരു ഷെൽറ്റർ ഹോം തുടങ്ങിയത്. വീടുകളിൽ വളർത്താൻ കഴിയാത്ത നായ്ക്കളെ ഇവർ ഏറ്റെടുത്ത് വളർത്തുകയായിരുന്നു. ഇവിടെ ആണ് ഇന്നലെ രാത്രിയോടുകൂടി മൂന്ന് നായ്ക്കളെ വിഷം കൊടുത്ത് കൊന്ന നിലയിൽ കണ്ടെത്തുന്നത്. രണ്ട് നായ്ക്കളെ കാണാനില്ലെന്നും ഇവർ പരാതി പറയുന്നുണ്ട്.

ഷെൽട്ടർ ഹോം നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു പ്രദേശവാസിയുമായി തർക്കം നിലനിന്നിരുന്നതായി ഇവർ പറയുന്നു. ഈ ഷെൽറ്റർ ഹോം ഇവിടെ നിന്ന് മാറ്റണമെന്ന് നേരത്തെയും ഈ പ്രദേശവാസി ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പലതവണ തർക്കങ്ങൾ നടന്നിരുന്നു എന്നും ഇവർ പറയുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ രാത്രിയോടുകൂടി ഇവർ ഈ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് ആരോ ഇവിടെ എത്തി നായ്ക്കൾക്ക് വിഷം കൊടുത്തു എന്ന് ഇവർ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇവർ പരാതി നൽകിയിട്ടുണ്ട്. നിലവിൽ മൂന്ന് നായ്ക്കളാണ് ചത്ത നിലയിൽ ഈ വീടിന് സമീപം തന്നെ കണ്ടത്.

പൊലീസിൽ പരാതി പറഞ്ഞതോടെ നായ്ക്കളുടെ പോസ്റ്റുമോർട്ടം നടത്തണമെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. നായ്ക്കളെ പോസ്റ്റുമോർട്ടം നടത്തുന്നതിനുവേണ്ടി പ്രദേശത്തുള്ള ഒരു വെറ്റിനറി ആശുപത്രിയിൽ കൊണ്ടുപോയിരിക്കുകയാണ്.

Story Highlights: thrissur dogs death complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top