കുറവന്‍കോണത്ത് വീട്ടില്‍ കയറി അതിക്രമം നടത്തിയ പ്രതി പിടിയില്‍

കുറവന്‍കോണത്ത് വീട്ടില്‍ കയറി സ്ത്രീയെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. മലയിന്‍കീഴ് സ്വദേശി സന്തോഷ് ആണ് പിടിയിലായത്. ഇയാള്‍ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഡ്രൈവറാണ്. പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.
ഈ പ്രതിയും മ്യൂസിയത്ത് വനിതാ ഡോക്ടറെ ആക്രമിച്ച പ്രതിയും ഒരാളാണെന്ന് പൊലീസ് നേരത്തെ സംശയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു രണ്ട് കേസുകളിലും പൊലീസ് അന്വേഷണം. നിലവില്‍ കുറുവന്‍ കോണത്തെ സംഭവത്തില്‍ മാത്രമേ സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളൂ. മ്യൂസിയം കേസില്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യും.
Read Also: കുറുവന്‍കോണം കൊലപാതകം; തൊണ്ടിമുതലായ മാല കണ്ടെത്തി
സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ മുതല്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ ഡ്രൈവറെ പ്രത്യേക അന്വേഷണ സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ടാക്സി ഓട്ടം കഴിഞ്ഞു മടങ്ങി തിരുവനന്തപുരത്തെത്തിയ ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. അക്രമി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പൊലീസിന് ചില നിര്‍ണായക വിവരം ലഭിച്ചിരുന്നു.
Story Highlights: accuded arrested in Kuruwankonam case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here