പ്രണയം തുറന്ന് പറഞ്ഞ് നടി മഞ്ജിമ മോഹൻ

തന്റെ പ്രണയം തുറന്ന് പറഞ്ഞ് നടി മഞ്ജിമ മോഹൻ. നടൻ ഗൗതം കാർത്തിക്കാണ് മഞ്ജിമയുടെ സോൾമേറ്റ്. 2019 ൽ ഇരുവരും അഭിനയിച്ച ദേവരാട്ടം മുതൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. മഞ്ജിമയുടെ ഗൗതമും പ്രണയത്തെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ( actress manjima mohan announces love )
മഞ്ജിമയുടെ പോസ്റ്റ് ഇങ്ങനെ : ‘ മൂന്ന് വർഷം മുൻപ് ഒരു കാവൽ മാലാഖയെ പോലെ ജീവിതത്തിലേക്ക് വന്ന വ്യക്തിയാണ് നിങ്ങൾ. എന്റെ ജീവതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ച നിങ്ങൾ, ഞാൻ എത്ര അനുഗ്രഹീതയാണെന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്നു. എന്റെ കുറവുകളെ സ്വീകരിക്കാൻ എന്നെ പഠിപ്പിച്ചു. എന്നും എന്റെ പ്രിയപ്പെട്ടവൻ നീ തന്നെ ആയിരിക്കും’.
ഗൗതം കുറിച്ചത് ഇങ്ങനെ :’ ജീവിതത്തിലേക്ക് നിങ്ങൾക്ക് യോജിച്ച വ്യക്തി കടന്നുവന്നാൽ എങ്ങനെയുണ്ടാകും ? നിങ്ങൾ പറയും അവളെ കാണുമ്പോൾ തന്നെ ഹൃദയം സന്തോഷം കൊണ്ട് നിറയുമെന്നും മറ്റും. പക്ഷേ ഞങ്ങളുടെ യാത്ര ഒരു പ്രാങ്കിൽ തുടങ്ങിയതാണ്. ചെറിയ കാര്യങ്ങൾക്ക് പോലും ഞങ്ങൾ തർക്കിക്കുകമായിരുന്നു. ഈ തർക്കങ്ങൾ ഞങ്ങളുടെ സുഹൃത്തുക്കൾക്ക് പോലും സഹിക്കാനാകുമായിരുന്നില്ല. എന്നാൽ ഇത്തരം ചെറിയ വഴക്കുകളിലൂടെ മനോഹരമായി ഒരു ബന്ധമാണ് കെട്ടിപ്പടുക്കുന്നതെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. ആദ്യം സൗഹൃദം എന്നാണ് ഈ ബന്ധത്തിന് ഞാൻ പേര് നൽകിയത്. പിന്നെ അടുത്ത സുഹൃത്തെന്നായി. പിന്നീട് അതും കഴിഞ്ഞ് ഈ ബന്ധം വളർന്നു. എന്നെ ജീവിതത്തിന്റെ ഭാഗ്യമായി നിനക്ക് നന്ദി. ഒന്നായി യാത്ര ആരംഭിക്കുന്ന ദിവസത്തിനായി കാത്തിരിക്കുന്നു’.
Read Also: ‘പ്രണയം രാഷ്ട്രിയമാണ്, അത് കുട്ടികൾ ശരിയായ രീതിയിൽ പഠിച്ചേ മതിയാവൂ’: ഹരീഷ് പേരടി
1997 ലെ കളിയൂഞ്ഞാൽ എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ മഞ്ജിമ മോഹൻ വളരെ പെട്ടെന്നാണ് മലയാളികളുടെ പ്രിയ താരമായി വളർന്നത്. മയിൽപീലിക്കാവ്, പ്രിയം, തെങ്കാശിപ്പട്ടണം എന്നീ ചിത്രങ്ങളിലെല്ലാം ബാലതാരമായി വേഷമിട്ട മഞ്ജിമ പിന്നീട് 2015 ൽ പുറത്തിറങ്ങിയ ഒരു വടക്കൻ സെൽഫിയിലാണ് ആദ്യമായി നായികയായി എത്തുന്നത്. 2016 ൽ ചിമ്പുവിനൊപ്പം അച്ചം എൻപത് മടമയട എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് ചേക്കേറിയ മഞ്ജിമ തെലുങ്കിലും ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി.
Story Highlights: actress manjima mohan announces love
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here