‘സിസേറിയന്‍ വേണ്ടെന്ന് പറഞ്ഞു, വേദനസംഹാരികള്‍ പോലും ഉപയോഗിച്ചില്ല’; ആരാദ്യയ്ക്കുവേണ്ടി ഐശ്വര്യ പതറാതെ നിന്നത് വിവരിച്ച് അമിതാബ് ബച്ചന്‍

രാജ്യത്തിന്റെ സൗന്ദര്യത്തികവ് ഐശ്വര്യ റായിയയുടെ 49-ാം ജന്മദിനത്തില്‍ തന്റെ ചെറുമകള്‍ ആരാദ്യ പിറന്ന ദിവസത്തെ ഓര്‍ത്തെടുത്ത് അമിതാബ് ബച്ചന്‍. പ്രസവകാലത്ത് ഐശ്വര്യ റായ് കടന്നുപോയ ശാരീരിക, മാനസിക ബുദ്ധിമുട്ടുകളും ആ സമയത്തെ ഐശ്വര്യയുടെ ഇച്ഛാശക്തിയും വിവരിക്കുകയാണ് അമിതാഭ് ബച്ചന്‍. (Amitabh Bachchan on aiswarya rai’s struggles during pregnancy)
തന്റെ 38-ാം വയസിലാണ് ഐശ്വര്യ റായ് ആരാദ്യയ്ക്ക് ജന്മം നല്‍കിയത്. ലേറ്റ് പ്രെഗ്നന്‍സി എന്ന് ഡോക്ടര്‍മാര്‍ വിളിക്കുന്ന പ്രായം. വളരെ സൗകര്യപൂര്‍വം കൂടുതല്‍ സ്ത്രീകള്‍ സിസേറിയന്‍ തെരഞ്ഞെടുക്കുന്ന സമയത്ത് ഐശ്വര്യ തനിക്ക് ഓപ്പറേഷന്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്ന് ബച്ചന്‍ പറയുന്നു.
Read Also: സൗന്ദര്യത്തികവിന് 49 വയസ്; അഴകുപോലെ തന്നെ ഉജ്ജ്വലമായ ഐശ്വര്യ റായ്‌യുടെ താരജീവിതം
2011 നവംബര്‍ 14നാണ് ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അവസ്ഥ അല്‍പം ഗുരുതരമായിരുന്നു. മനോധൈര്യം കൊണ്ട് ഐശ്വര്യ പതറിയില്ല. നോര്‍മല്‍ ഡെലിവറിക്കായി കാത്തിരുന്നു. കഠിനമായ വേദന അനുഭവിച്ചിട്ടും വേദനസംഹാരികള്‍ പോലും ഉപയോഗിച്ചില്ല. 16ന് വെളുപ്പിന് ശക്തമായ വേദന അനുഭവപ്പെട്ടു. 2-3 മണിക്കൂറുകള്‍ക്കൊടുവില്‍ ആരാദ്യ ഭൂമിയിലേക്കെത്തി. അമിതാഭ് ബച്ചനെ ഉദ്ധരിട്ട് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Story Highlights: Amitabh Bachchan on aiswarya rai’s struggles during pregnancy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here