Advertisement

ഇലോൺ മസ്‌കിന്റെ ട്വിറ്റർ നിക്ഷേപകരിൽ സൗദി രാജകുമാരനും ജാക്ക് ഡോർസിയും…

November 1, 2022
Google News 2 minutes Read

വാൾസ്ട്രീറ്റ് ബാങ്ക് വായ്പകളുടെയും ഷെയർഹോൾഡർമാരുടെയും സഹായത്തോടെ ഇലോൺ മസ്‌ക് കഴിഞ്ഞ ആഴ്ച 44 ബില്യൺ ഡോളറിന് ട്വിറ്റർ സ്വന്തമാക്കിയിരുന്നു. അതായത് ഒരു പൊതു കമ്പനി എന്ന നിലയിൽ കഴിഞ്ഞയാഴ്ച ഓഹരികൾ ഡീലിസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിൽ മുൻനിര നിക്ഷേപകരിൽ സൗദി രാജകുമാരനും ജാക്ക് ഡോർസിയും ഉൾപ്പെടുന്നു.

അൽവലീദ് ബിൻ തലാൽ രാജകുമാരൻ

റെഗുലേറ്ററി ഫയലിംഗുകൾ സൂചിപ്പിക്കുന്നത് സൗദി രാജകുമാരൻ ഏകദേശം 35 ദശലക്ഷം ട്വിറ്റർ ഷെയറുകൾ കിംഗ്ഡം ഹോൾഡിംഗ് കമ്പനി വഴി സ്വാന്തമാക്കി എന്നാണ്. ഏകദേശം 1.9 ബില്യൺ ഡോളർ മൂല്യമുള്ള ഒരു ഓഹരി വിൽപ്പന വിലയ്ക്ക് $54.20 എന്ന നിരക്കിലാണ് സ്വന്തമാക്കിയിരിക്കുന്നത്. ട്വിറ്ററിലെ “രണ്ടാമത്തെ വലിയ നിക്ഷേപകൻ” ആണ് ഇപ്പോൾ സൗദി രാജകുമാരൻ. കമ്പനിക്ക് മസ്‌ക് ഒരു “മികച്ച നേതാവ്” ആയിരിക്കുമെന്ന് പറഞ്ഞുകൊണ്ട് ട്വിറ്റർ ഏറ്റെടുക്കാനുള്ള മസ്‌കിന്റെ പദ്ധതിയെ അൽവലീദ് നേരത്തെ പ്രശംസിച്ചിരുന്നു.

ജാക്ക് ഡോർസി

ട്വിറ്ററിന്റെ സഹസ്ഥാപകനും മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജാക്ക് ഡോർസി 18 മില്യണിന്റെ ഓഹരികൾ ആണ് സ്വന്തമാക്കിയിരിയ്ക്കുന്നത്. ഏപ്രിലിൽ ട്വിറ്റർ വാങ്ങാൻ മസ്‌ക് സമ്മതിച്ചതിന് ശേഷം, കമ്പനി സ്വകാര്യമാക്കുന്നത് “ശരിയായ” ആദ്യപടിയാണെന്ന് അദ്ദേഹം കുറിച്ചിരുന്നു.

ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി

ഖത്തറിന്റെ സോവറിൻ വെൽത്ത് ഫണ്ടിന്റെ ഒരു ഉപസ്ഥാപനവും മസ്‌കിന്റെ കമ്പനിയുടെ ഓഹരികൾക്ക് പകരമായി 375 മില്യൺ ഡോളർ നൽകിയിട്ടുണ്ട്.

Story Highlights: Elon Musk’s Twitter Investors Include Saudi Prince, Jack Dorsey, Qatar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here