പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍; കാര്യങ്ങള്‍ പഠിക്കാതെയാണ് വിമര്‍ശനങ്ങളെന്ന് ധനമന്ത്രി

പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ വിഷയത്തില്‍ പ്രതികരണവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കാര്യങ്ങള്‍ പൂര്‍ണമായും മനസിലാക്കാതെയാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. കാര്യങ്ങള്‍ മനസിലാകുമ്പോള്‍ വിമര്‍ശനങ്ങള്‍ അവസാനിക്കും. പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ സര്‍ക്കാര്‍ മേഖലയിലേയ്ക്ക് വ്യാപിപ്പിക്കില്ലെന്നും പെന്‍ഷന്‍ പ്രായം ഏകീകരിക്കുകയല്ല ചെയ്തതെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഏകീകരിച്ചുകൊണ്ടാണ് ഇന്ന് ധനവകുപ്പ് ഉത്തരവിറക്കിയത്. പെന്‍ഷന്‍ പ്രായം അറുപതാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. കെ എസ് ഇബി, കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി ഒഴികെയുള്ള പൊതുമേഖലസ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായമാണ് ഏകീകരിച്ചത്. നിലവില്‍ പല സ്ഥാപനങ്ങളിലും വ്യത്യസ്ത പെന്‍ഷന്‍ പ്രായം ആയിരുന്നു. വിവിധ സമിതികളുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാരിന്റെ നടപടി. എന്നാല്‍ നിലവില്‍ വിരമിച്ചവര്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല.
Read Also: പെന്‍ഷന്‍ പ്രായം കൂട്ടരുത്; കടുത്ത എതിര്‍പ്പുമായി ഭരണ പ്രതിപക്ഷ യുവജനസംഘടനകള്‍
കെഎസ്ആര്‍ടിസി, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി പെന്‍ഷന്‍ പ്രായത്തെ സംബന്ധിച്ച് പഠനത്തിന് ശേഷം തീരുമാനമെടുക്കും. നിലവില്‍ വിരമിച്ചവര്‍ക്കും ഈ ഉത്തരവ് ബാധകമല്ല. കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള, വേതന പരിഷ്‌ക്കരണത്തിനായി സ്ഥാപനത്തിന്റെ മികവും അടിസ്ഥാനമാക്കും.
സ്ഥാപനങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ നാല് വിഭാഗങ്ങളായി തരം തിരിക്കും. ഇക്കാര്യത്തില്‍ നേരത്തെ തന്നെ മന്ത്രിസഭായോഗം തീരുമാനം എടുത്തിരുന്നു. ഇത് പ്രകാരം ക്ലാസിഫിക്കേഷന്‍ ലഭിക്കാന്‍ അതത് പൊതുമേഖലാ സ്ഥാപനങ്ങള്‍ പബ്ലിക്ക് എന്റര്‍പ്രൈസസ് ബോര്‍ഡിന് അപേക്ഷ നല്‍കുകയാണ് വേണ്ടത്.
Story Highlights: kn balagopal about pension age limit in public sector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here