എംപിമാരുടെ ശമ്പളം 24000 രൂപ കൂട്ടി കേന്ദ്രസര്‍ക്കാര്‍; പെന്‍ഷനും ആനുകൂല്യങ്ങളും ഉയര്‍ത്തി

എംപിമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ശമ്പളം ഒരു ലക്ഷം രൂപ എന്നതില്‍ നിന്ന് 124000 രൂപയാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. എംപിമാരുടെ പെന്‍ഷനും വര്‍ധിപ്പിച്ചിട്ടുണ്ട്. പെന്‍ഷന്‍ മാസം 25000 രൂപ എന്നതില്‍ നിന്ന് 31000 രൂപയായി വര്‍ധിപ്പിച്ചു. ഓരോ ടെമിനുമുള്ള അധിക. പെന്‍ഷന്‍ 2000 ത്തില്‍ നിന്നും 2500 ആക്കി. (Centre announces 24% salary hike, pension revision for MPs)
പാര്‍ലമെന്റ് അംഗങ്ങളുടെ പ്രതിമാസ അലവന്‍സ് രണ്ടായിരം രൂപ എന്നത് 2500 രൂപയാക്കി വര്‍ധിപ്പിച്ചു. കേന്ദ്ര പാര്‍ലമെന്റികാര്യ മന്ത്രാലയമാണ് ശമ്പള വര്‍ധനവ് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. 24 ശതമാനമെന്ന വലിയ ശമ്പള വര്‍ധനവാണ് ഇത്തവണ കേന്ദ്രം നല്‍കിയിരിക്കുന്നത്.
ഏപ്രില്‍ ഒന്ന് മുതലാണ് ശമ്പള വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നത്. മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും കര്‍ണാടക വലിയ ശമ്പള വര്‍ധനവ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് എംപിമാരുടെ വന്‍ ശമ്പള വര്‍ധനവിനുള്ള വിജ്ഞാപനം പുറത്തുവരുന്നത്.
Story Highlights : Centre announces 24% salary hike, pension revision for MPs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here