Advertisement

താമരശേരി ചുരം ഒമ്പതാം വളവിൽ ലോറി താഴേക്ക് പതിച്ചു; ഡ്രൈവർക്ക് പരുക്ക്

November 1, 2022
1 minute Read

കോഴിക്കോട് താമരശേരി ചുരത്തിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റിയ ലോറി കൊക്കയിലേക്ക് പതിച്ചു.
ചുരം ഒൻപതാം വളവിൽ രാത്രി പന്ത്രണ്ടരയോടെ ആണ് അപകടം.ബംഗളൂരുവിൽ നിന്ന് ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിയാണ് കൊക്കയിലേക്ക് വീണത്.

ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. തമിഴ്നാട് സ്വദേശി രവികുമാർ പരിക്കുകളോടെ രക്ഷപ്പെട്ടു. തലയ്ക്ക് പരുക്കേറ്റ ഡ്രൈവർ രവി കുമാറിനെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. ഹൈവേ പോലീസ്, അടിവാരം ഔട്ട് പോസ്റ്റ് പോലീസ്, കൽപ്പറ്റയിൽ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് ചുരം സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള സമിതി പ്രവർത്തകരും സ്ഥലത്തുണ്ട്.

Read Also: കൊല്ലത്ത് ഉപജില്ലാ സ്കൂൾ കായികമേളയ്ക്കിടെ ഹാമർ വീണ് മത്സരാർത്ഥിയുടെ രക്ഷിതാവിന് ഗുരുതര പരുക്ക്

Story Highlights: Lorry Accindet In Thamarassery Churam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top