നാന്‍സി പെലോസിയുടെ വീട് കയറി ആക്രമിച്ച പ്രതി പിടിയില്‍; ഭര്‍ത്താവിനെ ചുറ്റിക കൊണ്ടടിച്ചു; തട്ടിക്കൊണ്ടുപോകാനും ശ്രമം

യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയെ തട്ടിക്കൊണ്ടുപോകാനും ഭര്‍ത്താവിനെ ആക്രമിക്കുകയും ചെയ്ത കേസില്‍ കുറ്റവാളി പിടിയിലായി. ജഡേവിഡ് ഡിപാപ് എന്നയാളാണ് അറസ്റ്റിലായത്. 30 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. നാന്‍സി പെലോസിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനാണ് 20 വര്‍ഷം തടവ്.
പൊലീസ് പിടിയിലാകുമ്പോള്‍ പ്രതിയുടെ കൈവശം കയര്‍, ടേപ്പ്, ചുറ്റിക തുടങ്ങിയവയും ഉണ്ടായിരുന്നു. ഇതോടെ, പെലോസിയെ ബന്ദിയാക്കാനായിരുന്നു പ്രതിയുടെ നീക്കമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍കണ്ടെത്തിയതായി സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വെള്ളിയാഴ്ചയാണ് സാന്‍ഫ്രാന്‍സിസ്‌കോയിലെ നാന്‍സി പെലോസിയുടെ വീട്ടില്‍ കുറ്റവാളി അതിക്രമിച്ച് കയറി ഭര്‍ത്താവ് പോളിനെ ആക്രമിച്ചത്. നാന്‍സി എവിടെ എന്നുചോദിച്ച് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. 82കാരനായ പോള്‍ പെലോസിയുടെ തലയ്ക്ക് ചുറ്റിക കൊണ്ടായിരുന്നു അക്രമി അടിച്ചത്. പോളിന്റെ കൈക്കും പരുക്കേറ്റിട്ടുണ്ട്. സംഭവം നടക്കുന്ന സമയത്ത് നാന്‍സി പെലോസി രാജ്യത്തിന് പുറത്തായിരുന്നു. ഇതൊരു യാദൃശ്ചികമായ സംഭവമല്ലെന്നും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.
Read Also: ഉഗാണ്ടയിൽ ഇന്ത്യൻ വ്യവസായി വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്
നരഹത്യശ്രമം, മാരകായുധം ഉപയോഗിച്ച് ആക്രമണം, വയോധികരെ ദുരുപയോഗം ചെയ്യല്‍, മോഷണം, കൂടാതെ നിരവധി കുറ്റകൃത്യങ്ങള്‍ പ്രതിക്കെതിരെ പൊലീസ് ചുമത്തി. പെലോസിയുടെ വീട്ടിലേക്ക് പിന്‍വശത്തെ വാതിലിലൂടെ കടന്നുകയറുകയായിരുന്നു അക്രമിയെന്ന് സാന്‍ ഫ്രാന്‍സിസ്‌കോ പൊലീസ് മേധാവി വില്യം സ്‌കോട്ട് പറഞ്ഞു.
Story Highlights: Nancy Pelosi’s home attack suspect arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here