Advertisement

തൂക്കുപാലം അപകടത്തില്‍പ്പെട്ടവരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി; ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍

November 1, 2022
Google News 2 minutes Read
narendra modi visits morbi bridge accident victims

തൂക്കുപാലം തകര്‍ന്ന് 150ഓളം പേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മോര്‍ബിയയിലെത്തി. അപകടമുണ്ടായ സ്ഥലത്ത് പ്രധാനമന്ത്രി നേരിട്ട് സന്ദര്‍ശനം നടത്തി. ചികിത്സയിലുള്ളവരെ മോദി മോര്‍ബി സിവില്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബത്തെയും പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും പ്രധാനമന്ത്രി ആശ്വസിപ്പിച്ചു.

മോര്‍ബിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഗാന്ധിനഗറിലെ ഗുജറാത്ത് രാജ്ഭവനില്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നിരുന്നു. ഇതിന് തുടര്‍ച്ചയായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. മോര്‍ബിയില്‍ എത്തിയ പ്രധാനമന്ത്രി സംഭവ സ്ഥലം സന്ദര്‍ശിച്ച് വിവരശേഖരണം നടത്തി. പാലം തകര്‍ന്ന മേഖലയില്‍ വ്യോമനിരീക്ഷണം നടത്തിയ പ്രധാനമന്ത്രി പരുക്കേറ്റവര്‍ കഴിയുന്ന ആശുപത്രിയിലും എത്തി.

അതിനിടെ മോര്‍ബിയില്‍ തകര്‍ന്നുവീണ തൂക്കുപാലം ഏഴു മാസം അടച്ചിട്ട് നവീകരിച്ചെങ്കിലും പല കേബിളുകളും മാറ്റിയിരുന്നില്ലെന്ന് കണ്ടെത്തി. പാലത്തിന്റെ നവീകരണം ടെന്‍ഡര്‍ വിളിച്ചല്ല നടത്തിയതെന്നും പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. മോര്‍ബി മുനിസിപ്പാലിറ്റി ഒറേവ എന്നകമ്പനിക്കായിരുന്നു പാലം നവീകരിക്കാനുള്ള കരാര്‍.

Read Also: മഹാരാഷ്ട്രയിൽ തീർത്ഥാടകർക്കിടയിലേക്ക് കാർ ഇടിച്ചുകയറി ഏഴ് മരണം

അതേസമയം അപകടത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം അവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി അടിയന്തിരമായി പരിഗണിയ്ക്കാന്‍ സുപ്രിംകോടതി തിരുമാനിച്ചു. സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് സി.പി.ഐ.എമ്മും ആവശ്യപ്പെട്ടു. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും ജുഡിഷ്യല്‍ അന്വേഷണം എന്ന ആവശ്യമാണ് മുന്നോട്ട് വയ്ക്കുന്നത്.

Story Highlights: narendra modi visits morbi bridge accident victims

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here