Advertisement

ആരോഗ്യത്തിന് മികച്ചത്, പരിസ്ഥിതി സൗഹൃദവും; ഇന്ന് ലോക വീഗന്‍ ദിനം

November 1, 2022
1 minute Read

ഇന്ന് ഏറെ പ്രചാരത്തിലുള്ള ഒരു വാക്കാണ് വീഗനിസം. ഏറെ പ്രശസ്തി നേടിക്കൊണ്ടിരിക്കുന്ന ആഹാരക്രമങ്ങളിലൊന്നായി വീഗനിസം മാറിക്കഴിഞ്ഞു. 1994-ൽ ഇംഗ്ലണ്ടിലാണ് വീഗൻ കമ്മ്യൂണിറ്റി നവംബർ ഒന്ന് വീഗൻ ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്. ഹരിത ഭക്ഷണ ശീലം വളർത്തിയെടുക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. പാലുൽപ്പന്നങ്ങൾ, മുട്ടകൾ തുടങ്ങി മൃഗങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഒഴിവാക്കുന്ന ഭക്ഷണമാണ് ഗ്രീൻ ഡയറ്റ്.

വീഗൻ സമൂഹത്തിന്റെ 50-ാം വാർഷികത്തിൽ ലൂയിസ് വാലിസ് എന്ന സസ്യാഹാരിയായ മൃഗാവകാശ പ്രവർത്തകൻ 1994-ൽ ഇംഗ്ലണ്ടിൽ ഈ ദിനം ആചരിക്കുന്നതിന് തുടക്കം കുറിച്ചത്. സസ്യാഹാരം കഴിക്കുന്നതിനുള്ള സുസ്ഥിരമായ സമീപനത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിലാണ് ദിവസത്തിന്റെ പ്രാധാന്യം. മത്സ്യ മാംസാദികളും പാലും പാലുത്പന്നങ്ങളും മുട്ടയും പൂര്‍ണമായി വര്‍ജിച്ചുകൊണ്ടുള്ള ആഹാരക്രമമാണിത്. എന്നാല്‍, ഭക്ഷണത്തില്‍ മാത്രമല്ല, മൃഗങ്ങളുടെ തൊലിയും മറ്റ് ഉപയോഗിച്ചുള്ള വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, മറ്റ് ഉത്പന്നങ്ങള്‍ എന്നിവയൊന്നും വീഗനിസം പിന്തുടരുന്നവര്‍ ഉപയോഗിക്കാറില്ല.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ജോണ്‍ എബ്രാഹം, പാര്‍വതി തിരുവോത്ത്, ആലിയ ഭട്ട്, രണ്‍വീര്‍ സിങ്, കങ്കണ റണൗട്ട്, വിരാട് കോലി ഭാര്യ അനുഷ്‌കാ ശര്‍മ തുടങ്ങി താരങ്ങളും വീഗനിസം പിന്തുടരുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഭക്ഷണക്രമം ആരോഗ്യത്തിന് മികച്ചതാണെന്ന് മാത്രമല്ല, പരിസ്ഥിതി സൗഹൃദം കൂടിയാണ് എന്നുള്ളതുമാണ് ഇതിന്റെ പ്രത്യേകത.

കാലാവസ്ഥാ മാറ്റത്തെക്കുറിച്ചും അതിന്റെ പരിണിതഫലങ്ങളെക്കുറിച്ചും ഏറെ സംസാരിക്കുന്ന ഈ കാലത്ത് വീഗന്‍ ആഹാരക്രമത്തില്‍ വളരെ പ്രസക്തിയുണ്ട്. വീഗന്‍ ആഹാരക്രമത്തിന്റെ പ്രധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാവര്‍ഷവും നവംബര്‍ ഒന്നാം തീയതി വീഗന്‍ദിനം ആചരിക്കുന്നത്.

Story Highlights: world vegan day 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top