Advertisement

‘മദ്യം ഉപയോഗിക്കുന്നവരുടെ ശതമാന കണക്കില്‍ ആദ്യ അഞ്ചില്‍ പോലും കേരളമില്ല’; കേന്ദ്രസര്‍ക്കാര്‍ സര്‍വേ ചൂണ്ടിക്കാണിച്ച് സിപിഐഎം മറുപടി

November 2, 2022
2 minutes Read

മദ്യം ഉപയോഗിക്കുന്നവരുടെ ശതമാന കണക്കില്‍ ഒന്നാമതെന്നല്ല ആദ്യ അഞ്ചില്‍ പോലും കേരളം ഇല്ലെന്ന് സിപിഐഎം. കേന്ദ്രസര്‍ക്കാറിന്റെ ഏറ്റവും പുതിയ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ചൂണ്ടി കാണിച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സിപിഐഎമ്മിന്റെ മറുപടി. സിപിഐഎം കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മറുപടി.(cpim pointed out the central government alcohol survey)

മദ്യപിക്കുന്ന പുരുഷന്മാരുടെ ശതമാനത്തില്‍ ഗോവ ഒന്നാമതും അരുണാചല്‍ പ്രദേശ് രണ്ടാമതുമാണ്. സ്ത്രീകളുടെ മദ്യ ഉപഭോഗത്തില്‍ അരുണാചല്‍ പ്രദേശ് ഒന്നാമതും സിക്കിം രണ്ടാമതുമാണ്. കേന്ദ്രസര്‍ക്കാറിന്റെ തന്നെ കണക്കുകള്‍ ഇങ്ങനെയാണെന്നിരിക്കെയാണ് കേരളത്തിനെതിരായ ഇത്തരം വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും സിപിഐഎം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മദ്യ ഉപഭോഗത്തിലും മദ്യത്തില്‍ നിന്നുള്ള വരുമാനത്തിലും ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ്? സംഘപരിവാറിന്റെയും, സംഘപരിവാറിന്റെ കേരളത്തിലെ വക്താവായ ആരിഫ് മുഹമ്മദ് ഖാന്റെയും, പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ചില മാധ്യമങ്ങളുടെയും വാദങ്ങള്‍ കേട്ടാല്‍ തോന്നുക കേരളത്തിനാണ് ഈ സ്ഥാനം എന്നാണ്.എന്നാല്‍ സത്യാവസ്ഥ അതല്ല എന്ന് കേന്ദ്രസര്‍ക്കാറിന്റെ ഏറ്റവും പുതിയ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേ തന്നെ പറയുന്നുണ്ട്. മദ്യം ഉപയോഗിക്കുന്നവരുടെ ശതമാന കണക്കില്‍ ഒന്നാമതെന്നല്ല ആദ്യ അഞ്ചില്‍ പോലും കേരളം ഇല്ല. മദ്യപിക്കുന്ന പുരുഷന്മാരുടെ ശതമാനത്തില്‍ ഗോവ ഒന്നാമതും അരുണാചല്‍ പ്രദേശ് രണ്ടാമതുമാണ്. സ്ത്രീകളുടെ മദ്യ ഉപഭോഗത്തില്‍ അരുണാചല്‍ പ്രദേശ് ഒന്നാമതും സിക്കിം രണ്ടാമതുമാണ്.കേന്ദ്രസര്‍ക്കാറിന്റെ തന്നെ കണക്കുകള്‍ ഇങ്ങനെയാണ് എന്നിരിക്കെയാണ് കേരളത്തിനെതിരായ ഇത്തരം വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. കേരളത്തെയും മലയാളികളെയും ഇകഴ്ത്തി കാട്ടാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായ നുണപ്രചാരണങ്ങളില്‍ ഒന്ന് മാത്രമാണ് ഇത്. സംഘപരിവാര്‍ നുണ ഫാക്ടറികള്‍ പടച്ചുവിടുന്ന ഇത്തരം പച്ചക്കള്ളങ്ങളെ വലിയ പ്രധാന്യത്തോടെ ഏറ്റെടുക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍.കേരളത്തില്‍ സംഘപരിവാര്‍ ഗവര്‍ണറെ ഉപയോഗിച്ച് ജനാധിപത്യത്തെയും ഭരണഘടനയെയും ഇല്ലാതാക്കാനുള്ള ശ്രമം തുടരുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഇത്തരം നിലപാടുകളിലൂടെ സംഘപരിവാറിന് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയാണ്. രണ്ടുകൂട്ടരുടെയും ലക്ഷ്യം കേരളത്തെ തകര്‍ക്കലും മലയാളികളെ ആക്ഷേപിക്കലുമാണ്.

Story Highlights: cpim pointed out the central government alcohol survey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top