Advertisement

മ്യൂസിയം ആക്രമണ കേസിലെ പ്രതി ഉപയോഗിച്ചത് സർക്കാർ വാഹനം ; പൊലീസിന് വീഴ്‌ച്ച പറ്റി ; കെ സുരേന്ദ്രൻ

November 2, 2022
2 minutes Read

മ്യൂസിയം ആക്രമണ കേസിലെ പ്രതി ഉപയോഗിച്ചത് സർക്കാർ വാഹനമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മന്ത്രി റോഷി അഗസ്റ്റിന്റെ പേഴ്‌സണൽ സ്റ്റാഫിന്റെ ഡ്രൈവർ മ്യൂസിയത്തിനകത്ത് യുവതിയെ ആക്രമിച്ച സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് ഉണ്ടായിരിക്കുന്നത് ഗുരുതരമായ അനാസ്ഥയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.(k surendran against roshy agustine and government)

ഇയാളാണ് നേരത്തെ കുറുവൻകോണത്തെ വീട്ടിൽ കയറി മറ്റൊരു സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയത്. പ്രതിയ്‌ക്ക് പൊലീസിന്റെ ഭാഗത്ത് നിന്ന് സംരക്ഷണം ലഭിച്ചോ എന്നത് അന്വേഷിക്കേണ്ട കാര്യമാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിൽ അഭ്യന്തര വകുപ്പ് മറുപടി പറയണം.

Read Also: ട്വിറ്ററിന്റെ മാറ്റങ്ങള്‍ക്ക് ഇന്ത്യന്‍ വംശജന്റെ സഹായം തേടി മസ്‌ക്; ആരാണ് ശ്രീറാം കൃ്ഷണന്‍?

എങ്ങനെയാണ് ഇത്തരം പ്രതികളെ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തുന്നത്. സർക്കാർ വാഹനമാണ് പ്രതി ഉപയോഗിച്ചിരിക്കുന്നത്. പ്രതി ഒളിച്ചിരിക്കുന്ന സ്ഥലത്തെക്കുറിച്ച് അറിഞ്ഞിട്ടും അതിനെ പറ്റി അന്വേഷിക്കാൻ പൊലീസ് തയ്യാറായില്ല.പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്‌ച്ചയാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് സ്ത്രീ സുരക്ഷ വാക്കിൽ മാത്രമാണെന്നും സുരേന്ദ്രൻ വിമർശിച്ചു.

പെൻഷൻ പ്രായം അറുപത് ആക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോയത് യുവാക്കളുടെയും ജനങ്ങളുടെയും പ്രതിഷേധങ്ങളുടെ ഭാഗമായാണ്. അല്ലാതെ സർക്കാരിന് എന്തെങ്കിലും സൽബുദ്ധി തോന്നിയത് കൊണ്ടല്ല. പ്രായം ഉയർത്തുന്നത് കേരളത്തിൽ നടപ്പാക്കാൻ പറ്റില്ല. യുവജന രോഷം അത്രയ്‌ക്കും ശക്തമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

Story Highlights: k surendran against roshy agustine and government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top