എൽഡിഎഫിന്റെ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ ഇന്ന് ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എൽഡിഎഫിന്റെ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ ഇന്ന് നടക്കും. എ കെ ജി ഹാളിൽ വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അധ്യക്ഷനാകും.(ldf protest against governor)
ഗവർണർ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ച് എൽഡിഎഫ് സംഘടിപ്പിക്കുന്ന സമരങ്ങളുടെ തുടർച്ചയായി ഉന്നത വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് കൺവൻഷൻ. രാഷ്ട്രീസമരമല്ലാത്തതിനാലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നതെന്നാണ് വിശദീകരണം.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, മന്ത്രിമാരായ ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, എംഎൽഎമാരായ മാത്യു ടി തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേഷ് കുമാർ, കക്ഷിനേതാക്കളായ പി സി ചാക്കോ, വർഗീസ് ജോർജ്, അഡ്വ. റോണി മാത്യു, ബിനോയ് ജോസഫ് എന്നിവരും വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും.
Read Also: കുറുവന്‍കോണത്ത് വീട്ടില്‍ കയറി അതിക്രമം നടത്തിയ പ്രതി പിടിയില്‍
അതേസമയം, ഈ മാസം 15ന് ഒരുലക്ഷം പേരെ അണിനിരത്തി എൽഡിഎഫ് രാജ്ഭവൻ മാർച്ച് നടത്തും. 12ന് എല്ലാ കോളജുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.
Story Highlights: ldf protest against governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here