Advertisement

സിൽവർ ലൈൻ അർത്ഥമില്ലാത്ത പദ്ധതി, സർക്കാർ വികസന സങ്കൽപം തെറ്റ്; കേരള ശ്രീ പുരസ്കാരം നേടിയ എംപി പരമേശ്വരൻ

November 2, 2022
Google News 2 minutes Read

കെ റെയിൽ അടക്കമുള്ള സർക്കാർ പദ്ധതികളോട് എതിർപ്പുണ്ടെങ്കിലും കേരളശ്രീ പുരസ്‌കാരം സ്വീകരിക്കുമെന്ന് കേരള സര്‍ക്കാരിന്‍റെ പ്രഥമ കേരള ശ്രീ പുരസ്കാരം നേടിയ എംപി പരമേശ്വരൻ. സർക്കാർ പദ്ധതികളോട് എതിർപ്പുണ്ടെങ്കിലും, സർക്കാരിനോട് വ്യക്തിപരമായ എതിർപ്പില്ല. പത്മശ്രീയും മാഗ്‌സസെയും നിരസിക്കാൻ വ്യക്തിപരമായ കാരണം ഉണ്ടായിരുന്നു.(mp parameswaran against pinarayi vijayan)

പുരസ്കാരം നൽകിയതറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ഔദ്യോഗികമായി തനിക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും എംപി പരമേശ്വരൻ പറഞ്ഞു. സർക്കാർ നടപ്പാക്കുന്ന തീരുമാനം മുഴുവനും ശരിയാകണമെന്നില്ല. അർഥമില്ലാത്ത പദ്ധതിയാണ് കെ. റെയിൽ.

Read Also: കുറുവന്‍കോണത്ത് വീട്ടില്‍ കയറി അതിക്രമം നടത്തിയ പ്രതി പിടിയില്‍

അർഥമില്ലാത്ത വികസന സങ്കല്പമെന്ന് ബോധ്യപ്പെടുന്നില്ല. ഇതാണ് വികസനമെന്ന് വിചാരിച്ചാൽ നിവൃത്തി ഇല്ല. ഒരു ലക്ഷം സംരംഭങ്ങൾ എന്ന ശരിയായ തീരുമാനം നടപ്പാക്കാൻ അണികളെ തയാറാക്കിയില്ല. പാർട്ടിയിൽ നിന്ന് പുറത്തായശേഷം എഴുതിയത് മുമ്പെഴുതിയതിന്റെ തുടർച്ചയെന്നും എംപി പരമേശ്വരൻ പറഞ്ഞു.

Story Highlights: mp parameswaran against pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here