Advertisement

അസൂയപ്പെട്ടിട്ട് കാര്യമില്ല; ബ്യൂട്ടിപാര്‍ലറില്‍ സ്പാ ആസ്വദിക്കുന്ന പൂച്ച, ശ്രദ്ധ നേടി വിഡിയോ

November 2, 2022
3 minutes Read

വീട്ടിലെ വളർത്തുമൃഗങ്ങളെ നമുക്ക് ഏറെ ഇഷ്ടമാണ്. അതിൽ നമ്മളോട് ഏറെ ഇണങ്ങി ജീവിക്കുന്നവയാണ് പട്ടിയും പൂച്ചയും. ഇത്തരം വളർത്തുമൃഗങ്ങളുടെ രസകരമായ വിഡിയോകളും ചിത്രങ്ങളും എന്നും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. അത്തരമൊരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പൂച്ചയാണ് ഈ വീഡിയോയിലെ താരം. ഇഷ്ടമുള്ള ഭക്ഷണം കഴിയുന്ന, ഇഷ്ടമുള്ളിടത്ത് കിടന്നുറങ്ങുന്ന, കുസൃതി കാണിക്കുന്ന പൂച്ചകളെയെല്ലാം നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ആസ്വദിച്ച് സ്പാ ചെയ്യുന്ന പൂച്ചയെ കണ്ടിട്ടുണ്ടോ?

പൂച്ചകളുടെ സംരക്ഷകയായ ഫിഫി ഫുറയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഫിഫിയുടെയും ഭര്‍ത്താവ് കരീം ഖാലിന്റെയും പ്രിയപ്പെട്ട വളർത്തുപൂച്ചയാണ് ചേസ്. സ്പാ ദിനം ആസ്വദിക്കുന്ന ചേസ് എന്ന കാപ്ഷനോടെയാണ് ഫിഫി വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിരിക്കുന്നത്. മസാജ്, ഫെയ്‌സ്പാക്ക്, ഫെയ്‌സ് റോളര്‍ എന്നിവയെല്ലാം യാതൊരു തടസ്സവും കൂടാതെ ചേസ് ആസ്വദിക്കുന്നത് വിഡിയോയിൽ നമുക്ക് കാണാം.

കൈകാലുകളിലെ നഖങ്ങള്‍ വെട്ടി വൃത്തിയാക്കുന്നതും അവസാനം വെള്ളരിക്ക മുറിച്ച് കണ്ണുകള്‍ക്ക് മുകളില്‍ വെച്ച് ആസ്വദിക്കുന്ന പൂച്ചയെയാണ് വിഡിയോയിൽ കാണാം. ചേസിന് ഇതൊന്നും ചെയ്യാൻ യാതൊരു മടിയുമില്ല. കൂളായിരുന്ന് എല്ലാം ആസ്വദിക്കുന്ന ചേസ് ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. ഇതുവരെ എട്ട് ലക്ഷത്തിന് മുകളില്‍ ആളുകളാണ്. ഈ വിഡിയോ കണ്ടിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ രസകരമായ നിരവധി കമന്റുകളും ഉണ്ട്.

Story Highlights: Viral Video Shows Cat Enjoying A ‘Spaw’ Day, Internet Is Jealous

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top