Advertisement

മദ്യം കണ്ടാൽ തട്ടിപ്പറിക്കും; മുഴുക്കുടിയൻ കുരങ്ങനെക്കൊണ്ട് പൊറുതിമുട്ടി ജനങ്ങൾ

November 3, 2022
7 minutes Read

കുരങ്ങുകൾ ധാരാളമുള്ള പ്രദേശങ്ങളിൽ അവരുണ്ടാക്കുന്ന നിരവധി പ്രശ്നങ്ങളെ കുറിച്ച് നമ്മൾ സോഷ്യൽ മീഡിയയിൽ വായിച്ചറിഞ്ഞിട്ടുണ്ട്. കടകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചെന്നും വീടുകളിൽ കയറി ഭക്ഷണം എടുത്തെന്നും തുടങ്ങി നിരവധി. എന്നാൽ ആളുകളിൽ നിന്നും മദ്യം മോഷ്ടിക്കുന്ന കുരങ്ങനാണ് ഇപ്പോൾ സംസാരവിഷയം. ആളുകൾക്ക് ശല്യമായിരിക്കുകയാണ് ഈ മുഴുക്കുടിയാണ് കുരങ്ങൻ. ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. ഈ കുരങ്ങനെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ആളുകൾ. മദ്യക്കടയിലോ മദ്യക്കടയുടെ പ്രദേശത്തോ ആർക്കും കുപ്പി കയ്യിൽ പിടിച്ച് നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. കുപ്പി കണ്ടാൽ കക്ഷി അതപ്പോൾ തന്നെ തട്ടിപറിച്ചെടുക്കും. അല്ലെങ്കിൽ കടയിൽ നിന്ന് കട്ടെടുത്തോ എങ്ങനെയെങ്കിലും മദ്യം കൈക്കലാക്കും.

ഈ മദ്യകള്ളനെ കൊണ്ട് പൊറുതിമുട്ടിയ പ്രദേശവാസികൾ ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ കയ്യിൽ നിന്ന് ഈ കുരങ്ങൻ മദ്യം മോഷ്ടിക്കുകയാണ് എന്നാണ് എല്ലാവരുടെയും പരാതി. ഇതിന് തെളിവായി ഒരു വിഡിയോയും പരാതിക്കാർ കാണിക്കുന്നുണ്ട്. കാനിൽ നിന്ന് അതിവിദഗ്ധമായി ബിയർ കുടിക്കുന്ന കുരങ്ങന്റെ വിഡിയോ ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്.
ഇതിനോടകം തന്നെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടികഴിഞ്ഞു.

പക്ഷെ നടപടി എടുക്കാൻ കഴിയാതെ ആശയക്കുഴപ്പത്തിലാണ് പോലീസുകാർ. പ്രതി കുരങ്ങായതിനാൽ പോലീസാണോ ഫോറസ്റ്റുകാരാണോ കുരങ്ങനെ പിടിക്കുക എന്നാണ് അധികൃതരുടെ സംശയം. എന്തായാലും വനപാലകരുടെ സഹായത്തോടെ കുരങ്ങനെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്.

Story Highlights: Beer-Guzzling Monkey Is A Menace For Liquor Shops In UP Town

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top