Advertisement

എസ്എഫ്‌ഐ പ്രവര്‍ത്തകനെ അകാരണമായി മര്‍ദിച്ചെന്ന് ആരോപണം; അരീക്കോട് പൊലീസ് സ്റ്റേഷനുള്ളില്‍ കയറി സിപിഐഎം പ്രതിഷേധം

November 3, 2022
2 minutes Read

മലപ്പുറം അരീക്കോട് പൊലീസിനെതിരെ സ്റ്റേഷനുള്ളില്‍ കയറി സിപിഐഎമ്മിന്റെ പ്രതിഷേധം. എസ് എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് സിപിഐഎം പ്രതിഷേധിച്ചത്. സിപിഐഎം ഏരിയ സെക്രട്ടറി ഭാസ്‌ക്കരന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അകാരണമായി മര്‍ദിച്ചതായി ആരോപിച്ചാണ് പ്രതിഷേധം നടന്നത്. കോളേജ് ഇലക്ഷനുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. അറസ്റ്റ് ചെയ്തത് കോളേജിനു പുറത്തുനിന്ന് വന്നവരെയാണെന്നും പൊലീസ് പറഞ്ഞിരുന്നു. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. (cpim protest against police in malappuram areekode)

Story Highlights: cpim protest against police in malappuram areekode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top