Advertisement

കശ്മീരില്‍ ഭീകരരുടെ വെടിവയ്പ്പ്; രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്ക്

November 3, 2022
3 minutes Read

കശ്മീരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ഭീകരരുടെ വെടിവെപ്പ്. അനന്ത്‌നാഗില്‍ ബീഹാര്‍,നേപ്പാള്‍ സ്വദേശികള്‍ക്കാണ് വെടിയേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനന്ത്നാഗ് ജില്ലയിലെ ബോണ്ടിയാല്‍ഗാമിലെ ഒരു സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. (Labourer From Bihar, Nepal Injured in Terrorist Attack In Kashmir)

സാബിര്‍ അബ്ദുള്ള പബ്ലിക് സ്‌കൂളിലേക്ക് ഇരച്ചെത്തിയ അക്രമികള്‍ സ്‌കൂള്‍ വളപ്പിനുള്ളില്‍ നില്‍ക്കുകയായിരുന്ന തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പരുക്കേറ്റവരുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Read Also: ട്വിറ്ററിന്റെ മാറ്റങ്ങള്‍ക്ക് ഇന്ത്യന്‍ വംശജന്റെ സഹായം തേടി മസ്‌ക്; ആരാണ് ശ്രീറാം കൃ്ഷണന്‍?

തൊഴിലാളികള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് തൊട്ടുപിന്നാലെ, ജെ-കെ പോലീസ്, സൈന്യം, പാരാമിലിറ്ററി എന്നിവയുടെ സംയുക്ത സംഘം സമീപസ്ഥലം വളയുകയും ആക്രമണത്തിന് പിന്നിലെ തീവ്രവാദികളെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിക്കുകയും ചെയ്തു.

Story Highlights: Labourer From Bihar, Nepal Injured in Terrorist Attack In Kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top